യുവ സംവാദ് സംഘടിപ്പിച്ചു
കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം, നെഹ്‌റു യുവ കേന്ദ്ര, നിര്‍ഭയ വയനാട് സൊസൈറ്റി എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ആസാദി കാ അമൃത് മഹോത്സവം സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ച് ഇന്ത്യ @2047 യുവ സംവാദ് പരിപാടി സംഘടിപ്പിച്ചു. കല്‍പ്പറ്റ എന്‍. എം. എസ്. എം. ഗവ. കോളേജില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ ഡി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായിരുന്നു. യുവജനക്ഷേമ ബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ കെ. എം. ഫ്രാന്‍സിസ് മുഖ്യതിഥിയായി. പരിപാടിയുടെ ഭാഗമായി വികസിത ഇന്ത്യയുടെ ലക്ഷ്യം, പഞ്ച്പ്രാണ്‍ എന്നീ വിഷയങ്ങളില്‍ പ്രസംഗ മത്സരം, സെമിനാര്‍, തുറന്ന ചര്‍ച്ച, പ്രതിജ്ഞ എന്നിവ നടന്നു.
കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സുബിന്‍ പി ജോസ്, ഇ. വി. എബ്രഹാം, അഡ്വ. ഫൈസല്‍, അഡ്വ. ഷിബിന്‍ മോഹന്‍, കെ. ഫാത്തിമ, അഭിഷേക് ബാബു, വിനോദ് തോമസ്, സതീഷ് നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.