കാട് മൂടി മാലിന്യ നിക്ഷേപ കേന്ദ്രമായി  പൂതാടി ബസ് സ്റ്റാന്‍ഡും  ഷോപ്പിങ്ങ് കോംപ്ലക്‌സ് പരിസരവും

0

പൂതാടി പഞ്ചായത്ത് ബസ് സ്റ്റാന്‍ഡ് കം ഷോപ്പിങ്ങ് കോംപ്ലക്‌സ് കാട് കയറി മൂടി പരിസരത്ത് മാലിന്യങ്ങള്‍ നിറഞ്ഞ് വൃത്തിഹീനമായിട്ടും പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി. പരിസരം ഇഴ ജന്തുക്കളുടെ വിഹാരകേന്ദ്രമായി മാറി. സ്റ്റാന്‍ഡിനുള്ളിലെ ശൗചാലയത്തില്‍ കേറണമെങ്കില്‍ മൂക്ക് പൊത്തേണ്ട അവസ്ഥയാണ്.

മികച്ച ശുചിത്വ പഞ്ചായത്ത് എന്ന അവാര്‍ഡ് നേടിയ പുതാടി പഞ്ചായത്ത് തന്നെ ബസ് സ്റ്റാന്‍ഡിലെ മാലിന്യങ്ങളും കുറ്റിക്കാടുകളും നീക്കം ചെയ്യാത്തത് ജനങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട് . കെഎസ്ഇബി ഓഫീസ്, മെഡിക്കല്‍ ലാബ്, ജനസേവന കേന്ദ്രം, കുടുംബശ്രീ അപ്പാരല്‍ പാര്‍ക്ക് അടക്കം പ്രവര്‍ത്തിക്കുന്നത് ഷോപ്പിംങ് കോംപ്ലക്‌സിലാണ്. നിരവധി ബസ്സുകളും മറ്റ് സ്വകാര്യ വാഹനങ്ങളും പാര്‍ക്ക് ചെയ്യുന്ന ഇവിടെ തെരുവ് നായ്ക്കളും സന്ധ്യ മയങ്ങിയാല്‍ മയക്ക് മരുന്ന് വ്യാപാരവുമാണ് നടക്കുന്നത്. ദുര്‍ഗന്ധം വമിക്കുന്ന ഇവിടം വൃത്തിയാക്കാന്‍ പോലും പഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. കാടുകള്‍ വെട്ടി നീക്കി, മാലിന്യങ്ങള്‍ നീക്കം ചെയ്ത് വൃത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

 

Leave A Reply

Your email address will not be published.

error: Content is protected !!