ലോക വിനോദസഞ്ചാര ദിനം;ജില്ലയില്‍ ആഘോഷങ്ങള്‍ തുടങ്ങി

0

ലോകവിനോദസഞ്ചാര ദിനത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ടൂറിസം ക്ലബ്, എന്‍.സി.സി യൂണിറ്റ് എന്നിവരുടെ സഹകരണത്തോടെ വിപുലമായ ആഘോഷങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി.മീനങ്ങാടി എല്‍ദോ മോര്‍ ബസേലിയോസ് കോളേജില്‍ നടന്ന പരിപാടി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി കെ.ജി അജേഷ് ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിന്‍സിപ്പാള്‍ എം.എം സലീല്‍ അധ്യക്ഷനായിരുന്നു.മാലിയില്‍ നിന്ന് ജില്ലയിലെ വിനോദ സഞ്ചാര സാധ്യതകള്‍ പഠിക്കുന്നതിനായി എത്തിയ 60 അംഗങ്ങള്‍ അടങ്ങിയ ടൂറിസം വിദ്യാര്‍ത്ഥികളുടെയും ആദ്ധ്യാപകരുടേയും സംഘത്തെ അമ്പലവയലിലെ വയനാട് ഹെറിറ്റേജ് മ്യൂസിയത്തില്‍ വെച്ച് ജില്ലാ ഭരണകൂടത്തിന് വേണ്ടി എ.ഡി.എം. എന്‍.ഐ ഷാജു സ്വീകരിച്ചു.

10 ദിവസം നീണ്ട് നില്‍ക്കുന്ന ആഘോഷ പരിപാടികളാണ് ജില്ലയില്‍ നടക്കുക. ഓട്ടോ ടാക്സി ഡ്രൈവര്‍മാര്‍ക്കുളള പരിശീലനം, സെമിനാറുകള്‍, ടൂറിസം സംരംഭക പരിശീലനങ്ങള്‍, ആര്‍ട്ടിഫിഷല്‍ ഇന്റ്‌ലിജന്‍സ് വര്‍ക്ക് ഷോപ്പ് തുടങ്ങിയവ നടക്കും. പരിപാടിയുടെ ഭാഗമായി ലോകവിനോദസഞ്ചാര ദിന ആശയ പ്രചരണ ഫ്ളാഷ് മോബ്, ടൂറിസം ക്ലബ്ബ് ലോഗോ പ്രകാശനം, സെമിനാര്‍ എന്നിവ നടന്നു. വയനാട് ടൂറിസം വിശദീകരണ യോഗത്തില്‍ ജില്ലയിലെ വിനോദ സഞ്ചാര സാധ്യതകളെ ഉള്‍പ്പെടുത്തി ഡിടിപിസി നിര്‍മ്മിച്ച ഡോക്യൂമെന്റെറി പ്രദര്‍ശിപ്പിച്ചു. ലക്കിടി ഓറിയന്റല്‍ സ്‌കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്റിലെ ടൂറിസം വിദ്യാര്‍ത്ഥികളുമായി മാലി സംഘം സംവദിക്കും. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുമായി സഹകരിച്ച് ടൂര്‍ ഓപ്പറേറ്ററായ വേയ്ക്ക് അപ്പ് വേക്കേഷന്‍സാണ് സംഘത്തെ ജില്ലയില്‍ എത്തിച്ചത്.

 

Leave A Reply

Your email address will not be published.

error: Content is protected !!