പശുധന്‍ജാഗൃതി അഭിയാന്‍ കന്നുകാലികളിലെ വന്ധ്യത: സെമിനാര്‍ സംഘടിപ്പിച്ച് മാനന്തവാടി ക്ഷീരസംഘം
കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാല പൂക്കോട് ഡയറക്ടറേറ്റ് ഓഫ് എന്റര്‍പ്രണര്‍ഷിപ്പ് ആഭിമുഖ്യത്തില്‍ മാനന്തവാടി ക്ഷീര സംഘവുമായി ചേര്‍ന്ന് പശുധന്‍ജാഗൃതി അഭിയാന്‍ എന്ന പേരില്‍ കന്നുകാലികളിലെ വന്ധ്യത സംബന്ധിച്ച സെമിനാര്‍ നടത്തി. തെരഞ്ഞെടുക്കപ്പെട്ട കര്‍ഷക ഭവനങ്ങളിലെത്തി വന്ധ്യത നിവാരണ ക്യാമ്പും ഇതോടനുബന്ധിച്ച് നടക്കും. സെമിനാര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു.
സെമിനാറില്‍ കന്നുകാലികളിലെ വന്ധ്യത ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഗൈനക്കോളജി വിഭാഗം അസോ. പ്രഫസര്‍ ഡോ.അബ്ദുള്‍ അസീസ് ക്ലാസ്സെടുത്തു. ക്ഷീരസംഘം പ്രസിഡന്റ് പി.ടി ബിജുവിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സെമിനാര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു.
വെറ്റിനറി സര്‍വകലാശാലഎന്റര്‍പ്രണര്‍ഷിപ്പ് ഡയറക്ടര്‍ ഡോ.ടി.എസ് രാജീവ് സ്വാഗതവും ഡോ. ജസ്റ്റിന്‍ ഡേവിസ് നന്ദിയും പറഞ്ഞു.
സെമിനാറില്‍ പങ്കെടുത്ത കര്‍ഷകര്‍ക്ക് കാലിതീറ്റ മിനറല്‍ മിസ്ചര്‍ എന്നിവ സൗജന്യമായി നല്‍കി..