മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു
ബിജെപി മുമ്പോട്ട് വെക്കുന്നത് വിദ്വേഷത്തിന്റേയും വൈരത്തിന്റേയും വിഭജനത്തിന്റേയും രാഷ്ട്രീയമാണെന്ന് എംപിയും മഹിളാ
കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ജെബിമേത്തര്‍. വിലക്കയറ്റം മൂലം സാധാരണ ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോള്‍ അദാനി പോലുള്ള കോപ്പറേറ്റ് കമ്പനികള്‍ക്ക് വേണ്ടിയാണ് നരേന്ദ്രമോദി സര്‍ക്കാര്‍ നിലകൊള്ളുന്നെതെന്നും ജെബി മേത്തര്‍ പറഞ്ഞു. കേണിച്ചിറയില്‍ മഹിളാ കോണ്‍ഗ്രസ് മീനങ്ങാടി ബ്ലോക്ക് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍
കേരളത്തില്‍ തട്ടിപ്പും വെട്ടിപ്പും മുഖമുദ്രയാക്കിയ സര്‍ക്കാരാണ് പിണറായി സര്‍ക്കാരെന്നും അവര്‍ പറഞ്ഞു . കേണിച്ചിറയില്‍ എത്തിയ ജെ ബി മേത്തര്‍ക്ക് ആവേശ്വജല സ്വീകരണമാണ് പ്രവര്‍ത്തകര്‍ നല്കിയത് .തുടര്‍ന്ന് കേണിച്ചിറ ഇന്ദിര ഭവന്‍ ഹാളില്‍ ഉല്‍സാഹ് എന്നപേരില്‍ സംഘടിപ്പിച്ച
കണ്‍വെന്‍ഷനില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി രാധാ ഹരിദാസ് ,വൈ: പ്രസിഡന്റ് രമ രമാനന്ദ്, മഹിള കോണ്‍സ് ജില്ലാ പ്രസിഡന്റ് ജീനിതോമസ് , വര്‍ഗ്ഗീസ് മുരിയന്‍കാവില്‍ , പി എം സുധാകരന്‍ ടി നാരായണന്‍ നായര്‍ ,മേഴ്‌സി സാബു , മീനങ്ങാടിബ്ലോക്ക് പ്രസിഡന്റ്
സിബിസാബു , ഗിരിജാകൃഷ്ണന്‍ മിനി പ്രകാശന്‍ ബിന്ദു സജീവ് തുടങ്ങിയവര്‍ സംസാരിച്ചു .