പനവല്ലിക്ക് ആശ്വാസം: കടുവയെ മയക്കുവെടിവെക്കാന്‍ ഉത്തരവായി
സൈ്വര്യജീവിതം നഷ്ടപ്പെട്ട പനവല്ലിക്ക് ആശ്വാസം. കടുവയെ മയക്കുവെടി വച്ച് പിടികൂടാന്‍ ഉത്തരവായി. വെറ്ററിനറി സര്‍ജന്‍ ഡോ. അജീഷിന്റെ നേതൃത്വത്തില്‍ കടുവയെ മയക്കുവെടി വച്ച് പിടികൂടാന്‍ ഒരുക്കങ്ങള്‍ തുടങ്ങി. നാളെ തെരച്ചില്‍ ആരംഭിക്കും. 3 കൂടുകള്‍ സ്ഥാപിച്ചിട്ടും കടുവയെ പിടികൂടാന്‍ സാധിക്കാത്ത വനംവകുപ്പിനെതിരെ പ്രതിഷേധം ശക്തമായിരുന്നു.ഉത്തരവ് ലഭിച്ച സാഹചര്യത്തില്‍ ഉത്തരമേഖല സി.സി.എഫ് കെ.എസ്. ദീപയുടെ നേതൃത്വത്തില്‍ ഡി എഫ് ഒ ഓഫിസില്‍ ഉന്നതതല യോഗം ചേര്‍ന്നു.വീടിന്റെ അകത്ത് വരെ കടുവയെത്തി ഭീതി പടര്‍ത്തിയ സാഹചര്യത്തില്‍ കടുത്ത നടപടിയിലെക്ക് കടക്കാന്‍ വനം വകുപ്പ് നിര്‍ബന്ധിതരാവുകയായിരുന്നു.മയക്കുവെടി വെക്കാന്‍ അനുമതി ലഭിച്ചതോടെ വലിയ ആത്മവിശ്വാസത്തിലാണ് പ്രദേശവാസികള്‍ .മുത്തങ്ങ വെറ്റിനറി സര്‍ജന്‍ ഡോ. അജീഷിന്റെ നേതൃത്വത്തില്‍ കടുവയെ വെടിവച്ച് പിടികൂടാനുള്ള തയ്യാറെടുപ്പുകള്‍ വിലയിരുത്തി. നാളെ മുതല്‍ കടുവയ്ക്കായ് തിരച്ചില്‍ നടത്താനാണ് വനം വകുപ്പിന്റെ തീരുമാനം