ബത്തേരി സെന്റ് മേരീസ് കോളേജ് മാഗസിന്‍ വള്ളി പ്രശസ്ത സിനിമാതാരം ഇന്ദ്രന്‍സ് പ്രകാശനം ചെയ്തു.2022-23 കലാലയ യൂണിയന്‍ നൂതന സാങ്കേതിക വിദ്യയിലൂടെയുള്ള ഓഡിയോ വീഡിയോ ഡിജിറ്റല്‍ മാഗസിനാണ് പുറത്തിറക്കിയത് .കോളേജില്‍ സംഘടിപ്പിച്ച പുസ്തക പ്രകാശന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോക്ടര്‍ പിസി റോയ് അധ്യക്ഷനായിരുന്നു. യൂണിയന്‍ ചെയര്‍മാന്‍ മുഹമ്മദ് ആഷിക് ,ഫൈന്‍ആര്‍ട്ട്‌സ് സെക്രട്ടറി സുബിന്‍, യു.യു.സി ഷാഹിദ് തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ എഫ്‌സോണ്‍ , ഇന്റര്‍ ബോണ്‍ കലോത്സവ വിജയികളെ ആദരിച്ചു