കല്‍പ്പറ്റ നേതി ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ പിണങ്ങോട് റോഡിലുള്ള എന്‍എംഡിസി ഹാളില്‍ സെപ്റ്റംബര്‍ 22, 23 തീയതികളില്‍ വൈകീട്ട് 5.30ന് പ്രദര്‍ശനം നടക്കും. അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധ നേടിയതും നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചതുമായ വനിതാ സംവിധായകരുടെ ചലച്ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. പാലസ്തീന്‍ ജനതയുടെ തീഷ്ണാനുഭവങ്ങള്‍ സാധാരണ മനുഷ്യരുടെ ജീവിതത്തിലൂടെ അവതരിപ്പിച്ച പാലസ്തീന്‍ ചലച്ചിത്ര സംവിധായിക മായ് മസ്രിയുടെ 3000 നൈറ്റ്‌സ് സെപ്റ്റംബര്‍ 22നും 2021ല്‍ പുറത്തിറങ്ങി ബെസ്റ്റ് പികച്ചര്‍,ബെസ്റ്റ് അഡോപ്റ്റിങ് സ്‌ക്രീന്‍ പ്ല, ബെസ്റ്റ് സപ്പോര്‍ട്ടിങ്ങ് ആക്റ്റര്‍ എന്നീ അക്കാദമി ഓസ്‌കാര്‍ അവാര്‍ഡുകള്‍ ലഭിച്ച അമേരിക്കന്‍ സംവിധായിക സിയോണ്‍ ഹെഡറിന്റെ കോഡ സെപ്റ്റംബര്‍ 23നും പ്രദര്‍ശിപ്പിക്കും. ബധിര ദമ്പതികള്‍ക്കും മകനുമിടയില്‍ കേള്‍വി ശേഷിയുള്ള മകള്‍ റൂബി കുടുംബത്തിലെ ഉത്തരവാദിത്വങ്ങള്‍ക്കൊപ്പം തന്നില്‍ ഒളിഞ്ഞിരിക്കുന്ന അഭിനിവേശമായ ഗായികയെ അവതരിപ്പിക്കാനുള്ള ശ്രമമാണ് കോഡ സിനിമയുടെ ഇതിവൃത്തം.
മലയാള സബ്‌ടൈറ്റിലാണ് രണ്ട് സിനിമകളും പ്രദര്‍ശിപ്പിക്കുന്നത്.