വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിന് റീത്ത് വെച്ച് യുവമോര്‍ച്ച

0

ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞിട്ടും പ്രവര്‍ത്തനമാരംഭിക്കാത്ത മാനന്തവാടിയിലെ വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിന് റീത്ത് സമര്‍പ്പിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍.പ്രതിഷേധ പരിപാടി ബി.ജെ.പി ജില്ലാ സെക്രട്ടറി അഖില്‍ പ്രേം.സി ഉദ്ഘാടനം ചെയ്തു.കേരള ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ കീഴിലാണ് ഹോസ്റ്റല്‍ കെട്ടിടം. 170 ഓളം വനിതകള്‍ക്ക് താമസിക്കാന്‍ സൗകര്യമുള്ള കെട്ടിടം എത്രയും പെട്ടന്ന് തുറന്നുകൊടുത്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ശരത്ത് കുമാര്‍ അധ്യക്ഷത വഹിച്ചു. ജിതിന്‍ ഭാനു, ശ്രീജിത്ത് കണിയാരം, അഖില്‍ കേളോത്ത്, സുരേഷ് പെരിഞ്ചോല തുടങ്ങിയവര്‍ സംസാരിച്ചു. ഹോസ്റ്റല്‍ തുറക്കാത്തത് സംബന്ധിച്ച് വയനാട് വിഷന്‍ കഴിഞ്ഞ ദിവസം വാര്‍ത്തെ ചെയ്തിരുന്നു

 

Leave A Reply

Your email address will not be published.

error: Content is protected !!