നഷ്ടപ്പെട്ട പണം തിരികെ ലഭിച്ചു.
മാനന്തവാടി ഒണ്ടയങ്ങാടി സ്വദേശി മൂര്‍ക്കത്ത് അലവിക്കുട്ടിക്കാണ് മകളുടെ ഓപ്പറേഷന് വേണ്ടി കരുതിയ 50000 രൂപ നഷ്ടപ്പെട്ടിരുന്നത്. സ്വകാര്യ കമ്പനിയിലെ മാര്‍ക്കറ്റിംഗ് മാനേജര്‍ കാര്യമ്പാടി സ്വദേശിയായ ഷഫീറിനാണ് മീനങ്ങാടി ടൗണില്‍ നിന്നും നഷ്ടപ്പെട്ട പണം ലഭിച്ചത്. ഉടമസ്ഥനെ അന്വേഷിക്കുന്നതിനിടെ ചാനലിലെ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് യഥാര്‍ത്ഥ ഉടമസ്ഥന് പോലിസ് സ്റ്റേഷനില്‍ വച്ച് പണം കൈമാറിയത്.