ആദിവാസി കോളനികളിലെ ദുരൂഹമരണങ്ങളില്‍ അന്വേഷണം വേണം:ആദിവാസി കോണ്‍ഗ്രസ്
തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തിലെ വിവിധ ആദിവാസി കോളനികളില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അസ്വാഭാവിക മരണങ്ങള്‍ കൂടിവരികയാണ്.യവനാര്‍കുളം, മുതിരേരി കുളത്താട,ഒരപ്പ് പ്രദേശങ്ങള്‍ കേന്ദ്രികരിച്ച് സുലഭമായി അനധികൃത മദ്യവില്‍പ്പന വ്യാപകമാണെന്നും യവനാര്‍കുളം അക്കപ്പടിക്കല്‍ പണിയ കോളനി,പുളിഞ്ഞാല്‍ പണിയ കോളനി,കാവുങ്കല്‍ കോളനികളില്‍ അടുത്തകാലത്ത് നടന്ന മരണങ്ങള്‍ സംബന്ധിച്ച് ഉന്നതതലത്തില്‍ അന്വേഷണം വേണമെന്നും ആദിവാസി കോണ്‍ഗ്രസ് തവിഞ്ഞാല്‍ പഞ്ചായത്ത് കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വ്യാജമദ്യ വില്‍പ്പന്നക്കാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം.ഇക്കാര്യത്തില്‍ പോലിസ്, എക്‌സൈസ്, ട്രൈബല്‍ വകുപ്പുകമായ ഇടപെടല്‍ വേണം.പഞ്ചായത്തിലെ ഇതര കോളനികളിലും സ്ഥിതി വ്യത്യസ്തമല്ല.എല്ലാ കോളനികേന്ദ്രികിലും അന്വേഷണം വേണം.അനധികൃത മദ്യവില്‍പനക്കാര്‍ക്ക് എതിരെ കര്‍ശന നടപടി വേണമെന്നും ഇവരെ സഹായിക്കുന്ന ഉദ്യേഗസ്ഥര്‍ക്ക് എതിരെയും നടപടി വേണമെന്നും അധികൃതര്‍ ശക്തമായ നടപടി സ്വീകരിച്ചില്ലങ്കില്‍ സമരപരിപാടികള്‍ നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു. ആദിവാസി കോണ്‍ഗ്രസ് തവിഞ്ഞാല്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഗ്രാമപഞ്ചായത്ത് മെമ്പറുമായ സുരേഷ് പാലോട്ട്, പഞ്ചായത്ത് മെമ്പര്‍ ജോണി മറ്റത്തിലാനി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.