വയനാട് ജില്ലയിലെ സി.ബി.എസ്.ഇ കലോത്സവത്തിന്റെ ആദ്യഘട്ട മത്സരങ്ങള്‍ ഈ മാസം 15,16 തിയതികളില്‍ മുട്ടില്‍ ഡബ്ല്യു.എം..ഒ. ഇംഗ്ലീഷ് അക്കാദമിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ജില്ലയിലെ 25 സി.ബി.എസ്.ഇ സ്‌കൂളുകളില്‍ നിന്നായി ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ കലോത്സവത്തില്‍ പങ്കെടുക്കും.സെപ്റ്റംബര്‍ 15ന് രാവിലെ 11 മണിക്ക് സൗത്ത് വയനാട് ഡി.എഫ്.ഒ.എ ഷജ്‌ന ഉദ്ഘാടനം ചെയ്യും.വയനാട് ജില്ലാ സഹോദയ സ്‌കൂള്‍ കോംപ്ലക്‌സിന്റെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും ഭാരവാഹികള്‍ പറഞ്ഞു.സഹോദയ പ്രസിഡന്റ്് സ്വീറ്റ ജോസ്,സെക്രട്ടറി ഡോ.സി.എ.ബീന,ജില്ലാ കോഡിനേറ്റര്‍ സ്മിത പി.കൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.