പണം കൈപ്പറ്റിയ സംഭവം; കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനെ പുറത്താക്കിയതായി നേതൃത്വം
മാനന്തവാടി: പീഢനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവില്‍ നിന്നും കേസെടുപ്പിക്കാന്‍ പണം വാങ്ങിച്ചു എന്ന പരാതിയില്‍ കുറ്റാരോപിതനായി പോലീസ് കേസ്സ് രജിസ്റ്റര്‍ ചെയ്ത കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ ഹമീദ് വട്ടപറമ്പില്‍ എന്ന വ്യക്തിയെ കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ജില്ലാ കോണ്‍ഗ്രസ്സ് പ്രസിഡണ്ടിന്റെ നിര്‍ദ്ദേശാനുസരണം പുറത്താക്കിയതായി കോണ്‍ഗ്രസ്സ് നേതൃത്വം അറിയിച്ചു.