‘കിലുകിലുക്കം’ സൗജന്യ കളിപ്പാട്ട വിതരണോദ്ഘാടനം നാളെ
വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷനും ഡി.എം.സി ലാബും ചേര്‍ന്ന് നടപ്പാക്കുന്ന സൗജന്യ കളിപ്പാട്ട വിതരണ പദ്ധതിയായ ‘കിലുകിലുക്കം’ ഉദ്ഘാടനം സെപ്റ്റംബര്‍ 11 തിങ്കളാഴ്ച്ച 11 മണിക്ക് വെള്ളമുണ്ട പഴഞ്ചനയില്‍. ഡിവിഷന്‍ പരിധിയിലെ 41 അംഗന്‍വാടികളിലെ ആയിരത്തോളം വരുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും കളിപ്പാട്ടം സമ്മാനിക്കുന്ന വെള്ളമുണ്ട ഡിവിഷന്റെ തനത് പരിപാടിയാണ്.’കിലുകിലുക്കം’ എന്ന് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി അറിയിച്ചു.