ഓര്‍മ്മപെടുത്തലുകളാണ് ഒരോ സപ്തതി ആഘോഷങ്ങളെന്നും മാനന്തവാടി രൂപത മെത്രാന്‍ മാര്‍ ജോസ് പൊരുന്നേടം
മാനന്തവാടി സെയ്ന്റ് ജോസഫ്സ് കത്തീഡ്രല്‍ സപ്തതി വര്‍ഷാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷപരിപാടികള്‍ക്കാണ് ഇതോടെ കണിയാരം കത്തീഡ്രല്‍ ദേവാലയത്തില്‍ തുടക്കമായത്. മുന്‍പ് കടന്നുപോയവരുടെ
വിശ്വാസവും തീഷ്ണതയും ഓര്‍മ്മപ്പെടുത്തുക കൂടിയാണ് സപ്തതി ആഘോഷമെന്നും അദ്ദേഹം പറഞ്ഞു.
കത്തീഡ്രലിന്റെ മുന്‍ വികാരിമാര്‍ക്ക് ദേവാലയ കവാടത്തില്‍ സ്വീകരണം നല്‍കി. ജീവകാരുണ്യ ആരോഗ്യ വിദ്യഭ്യാസേ മേഖലകളുടെ ഉന്നമനത്തിനായുള്ള വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ചടങ്ങില്‍ നടന്നു. രൂപത വികാരി ജനറാള്‍ ഫാദര്‍ പോള്‍ മുണ്ടോളിക്കല്‍ ഇടവക വികാരി സോണി വാഴക്കാട് തുടങ്ങിയവര്‍ സഹകാര്‍മികത്വം വഹിച്ചു. ആഘോഷ കമ്മിറ്റി ഭാരവാഹികളായ ജോസ് പുന്ന കൂഴി, ഫാദര്‍ അനീഷ്, ബേബി അത്തിക്കല്‍, സുനി ഫ്രാന്‍സീസ്, തുടങ്ങിയവര്‍ ആഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്‍കി.