ജനറല്‍ബോഡിയോഗവും കുടുംബ സംഗമം സംഘടിപ്പിച്ചു
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളമുണ്ട 8/4 യൂണിറ്റിന്റെ നേതൃത്വത്തില്‍ ജനറല്‍ബോഡിയോഗവും കുടുംബ സംഗമം സംഘടിപ്പിച്ചു. ജനറല്‍ബോഡിയോഗം വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് കെ കെ വാസുദേവന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അലുവ മുഹമ്മദലി അധ്യക്ഷനായ യോഗത്തില്‍, ജില്ലാ സെക്രട്ടറി ഓ വി വര്‍ഗീസ്, ജില്ലാ ട്രഷറര്‍ ഇ ഹൈദ്രോ, കെ ഉസ്മാന്‍, തുടങ്ങിയവര്‍ സംസാരിച്ചു. കുടുംബ സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധീ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സന്തുഷ്ട കുടുംബം എന്ന വിഷയത്തില്‍. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി മുഖ്യ പ്രഭാഷണം നടത്തി.മുതിര്‍ന്ന വ്യാപാരികളെയും, എസ്എസ്എല്‍സി പ്ലസ് ടു വിജയികളായ വ്യാപാരികളുടെ മക്കളെയും ആദരിക്കല്‍ ചടങ്ങും നടന്നു. വിവിധ കലാപരിപാടികളും, കായിക മത്സരങ്ങളും, ഗാനവിരുന്നും, പരിപാടികളും അനുബന്ധിച്ചു നടന്നു.