പരിശുദ്ധ ദൈവ മാതാവിന്റെ ജനന തിരുനാളിന്റെയും, ഏട്ട് നോമ്പാചരണത്തിന്റെ സമാപനവും നടത്തി
കരിമാനി ഉണ്ണിശോ പള്ളിയില്‍ പരിശുദ്ധ ദൈവ മാതാവിന്റെ ജനന തിരുനാളിന്റെയും, ഏട്ട് നോമ്പാചരണത്തിന്റെ സമാപനവും നടന്നു. മാതാവിന്റെ കുരിശടിയില്‍ നടന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് ഫാ: വിജില്‍ കിഴക്കരക്കാട്ട് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഇടവക വികാരി ഫാ:ലിന്‍സണ്‍ ചെങ്ങിനിയാടന്‍, ഫാ. ജെയിംസ് പുറത്തേല്‍, ഫാ. അഥിന്‍ മനയ്ക്കപറമ്പില്‍ ഏന്നിവര്‍ സഹ കാര്‍മികത്വം വഹിച്ചു. സിബി തെങ്ങയില്‍, ഷാജി വള്ളികാവുങ്കല്‍, തോമസ് കവളനാല്‍, ജോയി മക്കുഴി ഏന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് സ്‌നഹവിരുന്നും നടന്നു. സെപ്റ്റംബര്‍ 1 മുതല്‍ 8 വരെ ഏല്ലാ ദിവസവും വൈകുന്നേരം കുരിശടിയില്‍ കുര്‍ബാന ലദീഞ്ഞ് നൊവേന എന്നിവയും നടന്നു.