സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ജില്ലയിലെ ആശാ പ്രവര്‍ത്തകരായ പത്താം ക്ലാസ് തുല്യതാ പഠിതാക്കള്‍ക്ക് പരീക്ഷാ മോട്ടിവേഷന്‍ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാപഞ്ചായത്ത് ഹാളില്‍ നടന്ന ക്ലാസ്സിനു വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി നേതൃത്വം നല്‍കി.സെപ്റ്റംബര്‍ 11ന് പരീക്ഷകള്‍ ആരംഭിക്കും.
പരീക്ഷയെ കുറിച്ച് ആശങ്ക തീര്‍ക്കാന്‍ ഉതകരിക്കുന്ന വിധമായിരുന്നു ക്ലാസ് . പഠിതാക്കള്‍ക്ക് പരീക്ഷ പേടി അകറ്റുവാന്‍ ജുനൈദിന്റെ പ്രത്യേക മെഡിറ്റേഷനും പകര്‍ന്നു നല്‍കി.ആശാവര്‍ക്കര്‍മാരായ പഠിതാക്കള്‍ , പത്താം തരം, ഹയര്‍ സെക്കണ്ടറി തുല്യതാ പഠിതാക്കള്‍, ഹയര്‍ സെക്കണ്ടറി പാസായ പഠിതാക്കള്‍ എന്നിവര്‍ സംബന്ധിച്ചു.സെപ്റ്റംബര്‍ 11ന് പരീക്ഷകള്‍ ആരംഭിക്കും.
ക്ലാസിനു മുന്നോടിയായി നടന്ന ചടങ്ങ് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു.
സാക്ഷരതാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സ്വയ നാസര്‍ മുഖ്യപ്രഭാഷണം നടത്തി. സന്തോഷ് കുമാര്‍ , പി വി ജാഫര്‍ തുടങ്ങിയവര്‍ സംസാരിച്ചു.