ബീവറേജസിന് സമീപം സംഘര്‍ഷം; ഒരാള്‍ മരിച്ചു

0

കല്‍പ്പറ്റ ബിവറേജിന് സമീപം സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു.പുത്തൂര്‍വയല്‍ തെങ്ങുംതൊടി വീട്ടില്‍ നിഷാദ് ബാബു(40) ആണ് മരിച്ചത്. ഇയാളും  മറ്റ് രണ്ട് പേരും തമ്മില്‍ മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ പരസ്പരം കല്ലുകൊണ്ട് അടിക്കുകയായിരുന്നു.തുടര്‍ന്ന് നിഷാദിനെ കല്‍പ്പറ്റ കൈനാട്ടി ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തെങ്കിലും മരണപ്പെടുകയായിരുന്നു.കല്‍പ്പറ്റ പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്. കൂലിപ്പണിക്കാരനാണ് നിഷാദ് ബാബു.ഭാര്യയും മക്കളുമുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!