വിഷം ഉള്ളില്‍ ചെന്ന് കര്‍ഷകന്‍ മരിച്ചു;സാമ്പത്തിക ബാധ്യതയെന്ന് ബന്ധുക്കള്‍.
വിഷം ഉള്ളില്‍ചെന്ന് കര്‍ഷകന്‍ മരിച്ചു. സുല്‍ത്താന്‍ ബത്തേരി അമ്മായിപാലം കല്ലന്‍ കുളങ്ങര മത്തായി (69) യാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ 4.30 തോടെയാണ് വിഷം അകത്തു ചെന്ന നിലയില്‍ മത്തായിയെ ഭാര്യയും മക്കളും കാണുന്നത്. ഉടനെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ പിന്നീട് മാനന്തവാടി വയനാട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ വൈകിട്ടോടെയാണ് മരണം സംഭവിച്ചത്. സാമ്പത്തിക ബാധ്യതയാണ് മരണ കാരണം എന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്.
ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്തു പോന്നിരുന്നയാളായിരുന്നു മത്തായി. കഴിഞ്ഞ രണ്ട് വര്‍ഷത്തെ കൃഷി നശിച്ചത് സാമ്പത്തിക ബാധ്യതക്കും കാരണമായി. ലോണും കൈ വായ്പ വാങ്ങിയതുമായി രണ്ട് ലക്ഷത്തോളം രൂപ കടുള്ളതായും മകന്‍ ഷിന്റോ പറഞ്ഞു. ഭാര്യ: മേരി. മക്കള്‍: ഷിജി, ഷിന്റോ. മരുമക്കള്‍: അശ്വതി, ബിജു.