ലീസിന് വീടുകളും ഫ്ളാറ്റുകളും നല്‍കി ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റില്‍

0

സുല്‍ത്താന്‍ബത്തേരി ടൗണിലും പരിസരങ്ങളിലുമായി വാടകക്ക് വീടുകളും ഫ്ളാറ്റുകളുമെടുത്ത് ലീസിന് നല്‍കി ആളുകളില്‍ നിന്നും പണം തട്ടിയ മന്‍സൂറിനെയാണ് സുല്‍ത്താന്‍ബത്തേരി പൊലിസ് ഇന്‍സ്പെക്ടര്‍ എം.എ സന്തോഷിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. പതിനൊന്നുമാസത്തെ കാലാവധിയില്‍ ആളുകളില്‍ നിന്നു അമ്പതിനായിരം മുതല്‍ അഞ്ചര ലക്ഷം രൂപവെയ ഇയാള്‍ വാങ്ങിയിരിക്കുന്നത്. ടൗണിന്റെ പലഭാഗത്തായി വീടുകള്‍ വാടകക്കെടുക്കുകയോ കണ്ടുവെക്കുകയോ ആണ് ആദ്യം മന്‍സൂര്‍ ചെയ്യുക. തുടര്‍ന്ന് വാടകകക്ക് വീട് അന്വേഷിക്കുന്നവരെ കണ്ടെത്തി വലയിലാക്കും. തുടര്‍ന്ന് വീട് എഗ്രിമെന്റ് ഒപ്പിട്ട് ലീസിന് കൈമാറുകുയുമാണ് ചെയ്തിരുന്നത്. പിന്നീട് താമസക്കാരുടെ അടുക്കല്‍ യാഥാര്‍ഥ കെട്ടിട ഉടമ വാടക ചോദിച്ചെത്തുകയും വീട്ടില്‍ നിന്ന് ഇറങ്ങിതരണമെന്ന പറയുമ്പോഴുമാണ് പലരും തട്ടിപ്പിന്നിരയാവുകയായിരുന്നുവെന്നറിയുന്നത്. കൃത്യമായി വാടക മന്‍സൂറിന് നല്‍കി ഈതുക യഥാര്‍ഥ കെട്ടിട ഉടമയ്ക്ക് നല്‍കാതായതോടെയാണ് സംഭവം പുറത്തായത്. ഇതിനോടകം പലരും കാലാവധി കഴിഞ്ഞ് വാടകവീട്ടില്‍ നിന്നും ഇറങ്ങി കഴിഞ്ഞു. ഇവര്‍ക്കും വാടക വീട് നല്‍കാമെന്ന് പറഞ്ഞ് പണം നല്‍കിയ കബളിപ്പിച്ചവര്‍ക്കും മന്‍സൂര്‍ ലക്ഷങ്ങളാണ് നല്‍കാനുണ്ട്. ഇത്തരത്തില്‍ ലീസ് എഗ്രിമെന്റെ ചെയ്തവര്‍ നേരിട്ടാണ് പണം കൈമാറിയതെന്നാണ് വസ്തുത. അതിനാല്‍ തെളിവില്ലാത്തതിനാല്‍ കേസെടുക്കാനും ബുദ്ധിമുട്ടുകുകയാണ്. നിലവില്‍ ബാങ്ക് മുഖേനെയും ഓണ്‍ലൈന്‍ ട്രാന്‍സഫറായോ പണം നല്‍കിയ ബത്തേരി പരിസര സ്വദേശികളായ റിഹാന ബാനു, ആലി, ആന്റണി എന്നിവരുടെ രേഖാമൂലമുള്ള പരാതിയിലാണ് നിലവില്‍ പൊലിസ് കേസെടുത്ത് അന്വേഷണം നടത്തി ഇയാളെ പിടികൂടിയിരിക്കുന്നത്. ഇത്തരത്തില്‍ ഇയാളുടെ വലയില്‍പ്പെട്ട് തട്ടിപ്പിനിരയാവര്‍ നിരവിധിപേരാണ് മന്‍സൂര്‍ പിടിയിലാതറിഞ്ഞ ബത്തേരി പൊലിസ് സ്റ്റേഷനില്‍ പരാതിയുമായി എ്ത്തിയത്. ചികിത്സ ആവശ്യങ്ങള്‍ക്കായി ടൗണിനോട് ചേര്‍ന്ന് വീടുകള്‍ തിരയുന്നവര്‍, വാടകക്ക് വീടുകള്‍ അന്വേഷിക്കുന്നവര്‍ എന്നിവരെ കണ്ടെത്തിയാണ് മന്‍സൂര്‍ തട്ടിപ്പ് നടത്തിയിരിക്കുന്നത്. തട്ടിപ്പ് പുറത്തായതോടെ ഇയാളുടെ വലയില്‍ വീണകൂടുതല്‍ പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ ചീറ്റിങ് കേസ് രജിസ്റ്റര്‍ചെയത് കോടതിയില്‍ ഹാജരാക്കി.

Leave A Reply

Your email address will not be published.

error: Content is protected !!