സംസ്ഥാന അധ്യാപക പുരസ്‌കാരത്തിന് അര്‍ഹനായി രമേശന്‍ ഏഴോക്കാരന്‍
കണ്ണൂര്‍കാരനായ രമേശന്‍ ഏഴോക്കാരന്‍ വയനാട് ജില്ല എല്‍പിഎസ്എ പരീക്ഷയിലൂടെയാണ് തലപ്പുഴ ജിയുപി സ്‌കൂളില്‍ ആദ്യ നിയമിത നാവുന്നത്. 2004 ല്‍ സ്ഥാനകയറ്റത്തോടെ പേരിയ ജിയുപിയില്‍ എച്ച്എംആയി. പിന്നീട് ഒരു വര്‍ഷം പീച്ചങ്കോട് ജിഎല്‍പിഎസില്‍ ജോലി ചെയ്തു. വീണ്ടും 2015ല്‍ പെരിയയിലെത്തി. തുടര്‍ച്ചയായി ഏഴ് വര്‍ഷം പോരൂര്‍ സ്‌കൂളില്‍ ജോലി ചെയ്യുന്ന രമേശന്‍ മാസ്റ്റര്‍ തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് നിര്‍വഹണ ഉദ്യോഗസ്ഥന്‍ കൂടിയാണ്. പ്രവര്‍ത്തിച്ച സ്‌കൂളുകളില്‍ എല്ലാം തന്നെ വൈവിധ്യവും നൂതനവും ആയ ആശയങ്ങള്‍ കൊണ്ടുവന്ന് പാഠ്യപാഠ്യേതര വിഷയങ്ങളില്‍ വിദ്യാലയത്തിനെ ഉന്നതിയില്‍ എത്തിക്കാന്‍ മാഷ് അശ്രാന്ത പരിശ്രമം നടത്തി. പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയില്‍ സ്‌കൂളില്‍ സിസിടിവികള്‍ സ്ഥാപിച്ചും, കിണറിനായി പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ നിന്നും സൗജന്യമായി സ്ഥലം സമാഹരിച്ചും .വിഎസ്എസ് സഹായത്തോടെ പേരിയ സ്‌കൂളില്‍ ഓപ്പണ്‍ സ്റ്റേജ് സ്ഥാപിച്ചും രമേശന്‍ മാസ്റ്റര്‍ പ്രവര്‍ത്തന മികവ് തെളിയിച്ചു, ഭൗതിക സൗകര്യ വികസനത്തിലൂടെ പോരൂര്‍ എല്‍പി സ്‌കൂളിന്റെ മുഖച്ഛായ തന്നെ മാറ്റാന്‍ രമേശന്‍ ഏഴോക്കാരന്‍ മാസ്റ്റര്‍ക്ക് സാധിച്ചു. തുടര്‍ച്ചയായി ഏഴ് വര്‍ഷം പോരൂര്‍ സ്‌കൂളില്‍ ജോലി ചെയ്യുന്ന രമേശന്‍ മാസ്റ്റര്‍ തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് നിര്‍വഹണ ഉദ്യോഗസ്ഥന്‍ കൂടിയാണ്. ഉപജില്ലാ ശാസ്ത്രമേള കണ്‍വീനറായി 15 വര്‍ഷവും എം എസ് എസ് ഐ പി അക്കാദമി കണ്‍വീനറായി രണ്ടു വര്‍ഷവും തുടരുന്നു.. നിലവില്‍ മാനന്തവാടി ഉപജില്ല എച്ച് എം ഫോറം എക്‌സിക്യൂട്ടീവ് അംഗം കൂടിയാണ്. മക്കിമല ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ അധ്യാപിക പി പി ഇന്ദിര ആണ് ഭാര്യ , കൊച്ചിന്‍ ചാപ്റ്ററിലെ സി എം എ വിദ്യാര്‍ത്ഥിയായ അമല്‍ രമേശ്, കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ മൂന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥി അപര്‍ണ രമേശ് എന്നിവരാണ്
മക്കള്‍.