കണ്ണോത്ത്മല ജീപ്പ് അപകടം: മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് ബിജെപി
കണ്ണോത്ത്മല ജീപ്പ് അപകടം, മതിയായ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് ബി.ജെ.പി. പത്ത് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും അപകടത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.പി. മധു വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.അപകടത്തില്‍പ്പെട്ട വാഹനത്തിന്റെ മുഴുവന്‍ രേഖകളും കൃത്യമാണോയെന്നും പരിശോധിക്കണമെന്നും കെ.പി. മധു പറഞ്ഞു.പരിക്കേറ്റവരുടെ തുടര്‍ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കണം. വാര്‍ത്താ സമ്മേളനത്തില്‍ ബി.ജെ.പി.നേതാക്കളായ മുകുന്ദന്‍ പള്ളിയറ, ഇമാധവന്‍, കണ്ണന്‍ കണിയാരം കെ. ശരത്ത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.