ചിറ്റാലൂര്‍ കുന്നിനെ ആവേശത്തിലാഴ്ത്തി കമ്പവലി മത്സരം

0

ഡിവൈഎഫ്‌ഐ ചിറ്റാലൂര്‍ക്കുന്ന് യൂണിറ്റും ജില്ലാ ടഗ്ഗ് ഓഫ് വാര്‍ അസോസിയേഷനും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അഖില വയനാട് വടം വലി മത്സരത്തില്‍ഫൈറ്റേഴ്‌സ് കാഞ്ഞിരങ്ങാട് ഒന്നാം സ്ഥാനവും അമാന വെള്ളച്ചിമൂല രണ്ടാം സ്ഥാനവും തണ്ടര്‍ ബോയ്‌സ് മീനങ്ങാടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി

ഓണാഘോഷത്തിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ ചിറ്റാലൂര്‍കുന്ന് യുണിറ്റിന്റെ നേതൃത്വത്തിലാണ് വടംവലി മത്സരം സംഘടിപ്പിച്ചത് .സ്ത്രീകളും ,കുട്ടികളും മുതിര്‍ന്നവരും അടക്കം 100 കണക്കിന് കമ്പവലി പ്രേമികള്‍ വടംവലി ഗ്രൗണ്ടിന് ചുറ്റും അണിനിരന്നത് .മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തിയവ രിലും ആവേശമായി . സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേക വടംവലി മത്സരവും നടത്തി.ജില്ലയിലെ പ്രമുഖ 25 ളം ടീമുകള്‍ മാറ്റുരച്ച വടംവലി മത്സരം. ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു . ചടങ്ങില്‍ പ്രമുഖ വ്യക്തികളെ ആദരിച്ചു . ജിതി മോഹന്‍ ,അജയ് അയ്യപ്പന്‍ , സി പി എം പനമരം ഏരിയ കമ്മിറ്റിയംഗം വി എ കുര്യാച്ചന്‍ ലോക്കല്‍ സെക്രട്ടറി കെ എം സുധാകരന്‍ , മുഹമ്മദാലി , അരുണ്‍ , ഒ എസ് സുജില്‍ ,പി വി വിനീത് , സച്ചിന്‍ സിവി , പീറ്റര്‍ റാട്ടക്കുണ്ട് , സുനി തുടങ്ങിയവര്‍ സംസാരിച്ചു .

Leave A Reply

Your email address will not be published.

error: Content is protected !!