കടുവ ജനവാസമേഖലയില്‍: ഉറക്കം നഷ്ടപ്പെട്ട് പനവല്ലിക്കാര്‍
ഇന്നലെ വൈകുന്നേരം ഏഴരയോടെയാണ് പനവല്ലി സര്‍വ്വാണിയില്‍ പ്രദേശവാസികള്‍ കടുവയെ കണ്ടത്. കഴിഞ്ഞ 20 ദിവസമായി കടുവയെ വിവിധ സ്ഥലങ്ങളില്‍ കണ്ടിട്ടും, കടുവയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി വനപാലകര്‍ക്ക് നല്‍കിയിട്ടും കുടുസ്ഥാപിക്കാന്‍ തയ്യാറാവാത്ത സാഹചര്യത്തില്‍ നാട്ടുകാര്‍ ഇന്നലെ കടുവയെ തുരത്താനെത്തിയ വനപാലകരെ തടഞ്ഞുവെച്ചു. പ്രതിഷേധത്തെത്തുടര്‍ന്ന് ബേഗൂര്‍ റെയ്ഞ്ചര്‍ കെ.രാഗേഷ് സ്ഥലത്തെത്തി ഇന്ന് കൂട് സ്ഥാപിക്കുമെന്ന ഉറപ്പില്‍ മേല്‍ പ്രതിഷേധ സമരം അവസാനിപ്പിക്കുകയായിരുന്നു.
പ്രതിഷേധ സമരം അവസാനിച്ച് പിരിയുന്നതിനിടയില്‍ വീണ്ടും പ്രദേശവാസികള്‍ കടുവയുടെ മുമ്പില്‍പ്പെട്ടെങ്കിലും കൃത്യസമയത്തെ വനപാലകരുടെ ഇടപെടലിലൂടെ കടുവയെ കാട്ടിലേക്ക് തുരത്താന്‍ സാധിച്ചു.