കടുവയെ പിടികൂടാന്‍  കൂടുവെച്ചു

0

 

ഒരാഴ്ചയായി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചും കൊന്നും ഭീതി പരത്തുന്ന കടുവയെ പിടികൂടാന്‍ വനംവകുപ്പ് മൂലങ്കാവ് എര്‍ളോട്ടുകുന്നില്‍ കൂട് സ്ഥാപിച്ചു. എര്‍ളോട്ടുകുന്നില്‍ കഴിഞ്ഞ ദിവസം കോഴികളെ കൊന്ന ഫാമിന്റെ പരിസരത്തെ റബ്ബര്‍ തോട്ടത്തിലാണ് ഇന്നലെ രാത്രിയില്‍ കൂടുവെച്ചത്.

ഇന്നലെ രാത്രി 8മണിയോടെ പ്രദേശവാസിയായ തെക്കേതില്‍ രാജേഷിന്റെ പശുവിനെ കടുവ ആക്രമി്ച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ചിരുന്നു. പശുവിന്റെ കഴുത്തിനാണ് കടുവയുടെ ആക്രമണത്തില്‍ സാരമായി പരുക്കേറ്റിരിക്കുന്നത്. കൂടാതെ വളര്‍ത്തുനായയെയും കടുവ കൊണ്ടുപോയി. ഇതിനുശേഷമാണ് വാഹനത്തില്‍ കൂടെത്തിച്ച് സ്ഥാപിച്ചത്. കൂടാതെ വനംവകുപ്പിന്റെ നേതൃത്വത്തില്‍ ശക്തമായ നിരീക്ഷണവും നടത്തിവരുന്നുണ്ട്. പതിനഞ്ചോളം കാമറകളും എറളോട്ടുകുന്നില്‍ വിവിധ ഇടങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. പ്രയാധിക്യത്താല്‍ ഇരതേടാന്‍ കഴിയാതെ കാടിനുപുറത്തിറങ്ങിയ കടുവയെന്നാണ് വനംവകുപ്പിന്റെ പ്രാമമിക നിഗമനം.

Leave A Reply

Your email address will not be published.

error: Content is protected !!