ശശിമല പാടത്ത് നെല്‍ക്കൃഷി പൂര്‍ത്തിയാകും മുന്‍പേ വേനല്‍ ശക്തമായതോടെ പലര്‍ക്കും നടാനാവാത്ത അവസ്ഥയും.100 ഏക്കര്‍ വരുന്ന പാടത്ത് കഴിഞ്ഞയാഴ്ചയാണ് നടീല്‍ തുടങ്ങിയത്.കന്നാരംപുഴയില്‍ നിന്നു വെള്ളമടിച്ചാണ് പലരും നെല്ല് നട്ടത്. മുദ്ദളളി തോട്ടില്‍ തടയണ കെട്ടിയിരുന്നു.തോടു വറ്റിയതോടെ ജലസേചനം നിലച്ചു.പാടത്തേക്ക് വെള്ളമെത്തിക്കാന്‍ നിര്‍മിച്ച പദ്ധതിയുടെ മോട്ടര്‍ തകരാറിലായതോടെ കര്‍ഷകര്‍ ചെറിയ മോട്ടറുകളുപയോഗിച്ചാണ് പാടമൊരുക്കിയത്.കത്തുന്ന പകല്‍ ചൂടില്‍ എത്ര വെള്ളമുണ്ടെങ്കിലും പാടം വരണ്ടുണങ്ങുന്നു. ഞാറ് പാകമായെങ്കിലും ചില കര്‍ഷകര്‍ക്ക് പാടമൊരുക്കാന്‍ വെള്ളമില്ല. ആദ്യ പൂട്ടിയിട്ടവയല്‍ പാറപോലെ ഉറച്ചു. ഇനി നടാന്‍ കഴിയാത്ത അവസ്ഥയും കാര്യമായി മഴ ലഭിക്കാത്ത പ്രദേശമാണിത്.മഴയാരംഭത്തില്‍ ഉറവയെടുത്ത് പാടം നിറയുന്ന പ്രദേശത്ത് ചാറ്റല്‍ മഴ ലഭിച്ചിട്ട് ആഴ്ചകളായി വൈകിയെങ്കിലും നെല്ല് നടണമെന്ന ആഗ്രഹത്തോടെ ഞാറ് പാകുകയും പാടമൊരുക്കുകയും ചെയ്തവര്‍ക്ക് വന്‍തുക നഷ്ടമായി.കബനി പുഴയില്‍ നിന്നു വെള്ളമെത്തിക്കാന്‍ പദ്ധതി വേണമെന്ന് കര്‍ഷകര്‍ ഏറെ കാലമായി ആവശ്യപ്പെടുന്നു. കൊളവള്ളി ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയില്‍ നിന്ന് ചാമപ്പാറ, ശശിമല പാടങ്ങളില്‍ വെള്ളമെത്തിക്കാനാവും കന്നാരം പുഴയേയും മുദ്ദള്ളിതോടിനെയും ആശ്രയിച്ച് കൃഷി ചെയ്യാനാവാത്ത അവസ്ഥയുണ്ട്. വേനലാരം ഭത്തിലെ ഇവ രണ്ടും മറ്റും കടമാന്‍തോട് പദ്ധതി പ്രവര്‍ത്തികമായാല്‍ ഇവിടെ ജലസേചനത്തിന് വെള്ളമെത്തിക്കാനാവുമെന്ന് അധികൃതര്‍ പറയുന്നു.എന്നാല്‍ കടമാന്‍തോട് പദ്ധതി എന്നുണ്ടാവുമെന്നു കണ്ടറിയണം .പദ്ധതിയുടെ ഭൂതല സര്‍വേ പൂര്‍ത്തിയായെങ്കിലും ഫലം പുറത്തുവന്നിട്ടില്ല.പദ്ധതി പ്രദേശത്തെ ജനങ്ങള്‍ എതിര്‍പ്പുമായി രംഗത്തുമുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തുന്നില്ലെന്ന പരാതിയുമുണ്ട്.