പ്രശസ്ത മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ പൗരസ്ത്യ സുവിശേഷ സമാജം മീനങ്ങാടി സെന്റ് മേരീസ് സൂനോറ യാക്കോബായ സുറിയാനി പള്ളിയില്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ 8 വരെ എട്ടുനോമ്പാചരണവും, സുവിശേഷ ധാരയും നടത്തും. ഒന്നുമുതല്‍ ഏഴ് വരെ രാവിലെ 8:30ന് വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാനയും, എട്ടാം തിയതി വിശുദ്ധ അഞ്ചിന്‍മേല്‍ കുര്‍ബാനയും നടത്തുമെന്ന് പള്ളി കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വിശുദ്ധ കുര്‍ബാനയ്ക്ക് ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ മര്‍ക്കോസ് മാര്‍ ക്രിസോസ്റ്റമോസ് മെത്രാപോലീത്തയും, മലബാര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മാര്‍ സ്‌തേഫാനോസ് മെത്രാപോലീത്തയും, വന്ദ്യ കോര്‍ എപ്പിസ്‌കോപ്പമാരും, വൈദികരും കാര്‍മികത്വം നല്‍കുന്നു.
സുവിശേഷ യോഗത്തില്‍ പ്രശസ്ത പ്രസംഗകരായ പൗലോസ് കോര്‍ എപ്പിസ്‌കോപ്പ, പാറേക്കര, ഫാദര്‍ ലിന്‍സണ്‍ ചെങ്ങനിയാടന്‍ സി എസ് ടി, ഫാദര്‍ മാത്യു ജോര്‍ജ് കാട്ടിപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കും.2028 സെപ്റ്റംബര്‍ മൂന്നിന് ഞായറാഴ്ച 2 മണിക്ക് മലങ്കര യാക്കോബാ യ സിറിയന്‍ സണ്‍ഡേസ്‌കൂള്‍ മലബാര്‍ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ സുറിയാനി ഗാന മത്സരം നടത്തും. . വിജയികള്‍ക്ക് മലബാര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മോര്‍ സ്‌തേഫാനോസ് മെത്രാപോലീത്ത ക്യാഷ് അവാര്‍ഡ് നല്‍കും. വയനാട് ജില്ലയില്‍ നിന്നും പത്മശ്രീ ലഭിച്ച പത്മശ്രീ ചെറുവയല്‍ രാമന്‍, വയനാട് ജില്ലയില്‍ മികച്ച ഫുട്‌ബോള്‍ കോച്ചായി തിരഞ്ഞെടുക്കപ്പെട്ട ഇടവകാഗമായ പി സി ബിനോയി, പേര്യയില്‍, മലങ്കര യാക്കോബായ സിറിയന്‍ സണ്‍ഡേസ്‌കൂള്‍ അസോസിയേഷന്‍ സെക്രട്ടറിയായി തെരഞ്ഞെടുത്ത സജീഷ് തത്തോത്ത് എന്നിവരെ ആദരിക്കുന്നു.
സമാപന സമ്മേളനം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഷംസാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യുന്നതും, ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന ചാരിറ്റി സം ഘടന നിര്‍മ്മിച്ചു നല്‍കുന്ന സ്‌നേഹ ഭവനത്തിന്റെ താക്കോല്‍ദാനം സുവിശേഷ സമാജം അതി ഭദ്രാസനം ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ മര്‍ക്കോസ് മോര്‍ ക്രിസോസ്റ്റമോസ് മെത്രാപോലീത്ത നിര്‍വഹിക്കും. ചികിത്സ സഹായ വിതരണം സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്ര സിഡണ്ട് അസൈനാര്‍ നിര്‍വ്വഹിക്കും.ചടങ്ങില്‍ പത്മശ്രീ ചെറുവയല്‍ രാമനെ ആദരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ വികാരി ഫാദര്‍ വര്‍ഗ്ഗീസ് കക്കാട്ടില്‍, പള്ളി സെക്രട്ടറി കെ എം കുര്യാക്കോസ് കാവനാക്കുടിയില്‍, പള്ളി ട്രസ്റ്റി സി എസ് പൗലോസ് പോളയില്‍, പബ്ലിസിറ്റി കണ്‍വീനര്‍ പി ടി വിനു പാറേക്കാട്ടില്‍ എന്നിവര്‍ പങ്കെടുത്തു.