ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മറവില്‍ ചാരായം വാറ്റ്, വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു
മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടി പ്രിവന്റീവ് ഓഫീസര്‍ ജിനോഷ് പി. ആറിന്റെ നേതൃത്വത്തില്‍ മാനന്തവാടി താലൂക്കില്‍, പേര്യ വില്ലേജില്‍ പേര്യ-വട്ടോളി ഭാഗത്ത് നിന്ന് 1200 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും മൂന്ന് പേരും എക്‌സൈസ് പിടിയില്‍.
കെഎല്‍-10-എപി-3838 ടാറ്റ മാജിക് ഐറിസ് വാഹനത്തില്‍ കടത്തിക്കൊണ്ട് വന്ന 40 ലിറ്റര്‍ ചാരായവും അടക്കം മുഹമ്മദ് എന്‍. പി,വയസ്സ് :40/23, എസ്/ഒ മൂസ, നടൂപ്പറമ്പില്‍ വീട്, എടവരാട്ട് ദേശം, എരവട്ടൂര്‍ വില്ലേജ്, പേരാന്‍പ്ര താലൂക്ക്, കോഴിക്കോട് അനീഷ് എസ്, വയസ്സ്:44/23, എസ്/ഒ സുരേന്ദ്രന്‍, വേണാട്ട്മാലില്‍ വീട്, ചേറ്റുകുഴി ദേശം, അണക്കര വില്ലേജ്, ഉടുമ്പന്‍ചോല താലൂക്ക്, ഇടുക്കി അജിത് പി വയസ്സ്: 33/23,എസ്/ഒ ചെറിയാന്‍, പുരയിടത്തില്‍ വീട്, കൊട്ടൂര്‍വയല്‍ ദേശം, ശ്രീകണ്ഠാപുരം, നെടിയങ്ങ വില്ലേജ്, തളിപ്പറമ്പ് താലൂക്ക്, കണ്ണൂര്‍ എന്നിങ്ങനെ നാല് പേരെ അറസ്റ്റ് ചെയ്ത് അബ്കാരി കേസ് എടുത്തിട്ടുള്ളതാണ്. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രജീഷ് എ.സി, പ്രിന്‍സ് ടി.ജി, ഹാഷിം കെ, സെല്‍മ കെ ജോസ് എന്നിവര്‍ പാര്‍ട്ടിയില്‍ ഉണ്ടായിരുന്നു. പേരാവൂര്‍ കൃപ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്ന് കണ്ടെടുത്ത ടി കേസിലുള്‍പ്പെട്ട വാഹനവും മേല്‍ ട്രസ്റ്റിന്റെ പേരിലുള്ളതാണ്. ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മറവിലാണ് ഇത്തരം അനധികൃത പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നാണ് പ്രഥമദൃഷ്ടിയാലുള്ള വിവരം.