കണ്ണോത്ത് മല വാഹനപകടം: മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പരിശോധ നടത്തി,

0

അപകടം നടന്ന സ്ഥലം, തലപ്പുഴ സ്റ്റേഷനിലുള്ള അപകടത്തില്‍പ്പെട്ട ജീപ്പ് എന്നിവയാണ് സംഘം പരിശോധിച്ചത്. വയനാട് മെഡിക്കല്‍ കോളേജിലെത്തി ജീപ്പ് ഡ്രൈവര്‍ മണിയുടെ മൊഴിയും സംഘം രേഖപ്പെടുത്തി. ജിപ്പിന്റെ അവശിഷ്ടങ്ങള്‍ ശേഖരിച്ച് ഫോറന്‍സിക് പരിശോധനക്കും അയച്ചിട്ടുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ അനൂപ് വര്‍ക്കി, എംവിഐ സൈതാലി കുട്ടി, എഎംവിഐമാരായ ടിഎ സുമേഷ്, എംവി റെജി, തലപ്പുഴ എസ്എച്ച്ഒ അരുണ്‍ ഷാ, റോഡ് സേഫ്റ്റി പ്രതിനിധി നിജു അഴകേശന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അതെ സമയം മോട്ടോര്‍ വാഹന വകുപ്പ് പരിശോധനയിലെ വിവരങ്ങള്‍ തൃപ്തികരമല്ലെങ്കില്‍ ഗതാഗത വകുപ്പ് കമ്മീഷണര്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചിരുന്നു

 

Leave A Reply

Your email address will not be published.

error: Content is protected !!