യുവാവ് മുങ്ങിമരിച്ചു
മാനന്തവാടി കുഴിനിലം ചെക്ക്ഡാമില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. മാനന്തവാടി ഒണ്ടയങ്ങാടി കൊല്ലം പറമ്പില്‍ മോളിയുടെ മകന്‍ ഗോഡ്വിന്‍ (20) ആണ് മരിച്ചത്.ഗോഡ്‌വിന്റെ വീടിന് സമീപത്തെ പള്ളിയില്‍ ഓണാഘോഷ പരിപാടികള്‍ നടക്കുന്നതിനിടെയാണ് ഗോഡ് വിനും 9 സുഹൃത്തുക്കളും ചേര്‍ന്ന് കുഴി നിലത്തെ ചെക്ക്ഡാമിന് സമീപത്തെ തോട്ടില്‍ കുളിക്കാനെത്തിയത്, ഇതിന് സമീപത്തെ പാലത്തിലൂടെ മറുകരയിലേക്ക് കടക്കുന്നതിനിടെ ഗോഡ് വിന്‍ വെള്ളത്തില്‍ അകപ്പെടുകയായിരുന്നു, 10 മിനിട്ടുന് ശേഷം സുഹൃത്തുക്കള്‍ സമീപത്തെ വീട്ടിലെത്തി ഗോഡ് വിന്‍ വെള്ളത്തില്‍ അകപ്പെട്ടതായി അറിയിക്കുകയായിരുന്നു. നാട്ടുകാരെത്തി വെള്ളത്തില്‍ നിന്നും യുവാവിനെ പുറത്തെടുത്ത് വയനാട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു, ബാംഗ്ലുരുവില്‍ രണ്ടാം വര്‍ഷ ബി എസ് സി നഴ്‌സിംഗ് വിദ്യാര്‍ത്ഥിയാണ് ഗോഡ് വിന്‍