അതിര്‍ത്തികളില്‍ പൊലീസ് ചെക്ക്‌പോസ്റ്റുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു

0

ജില്ലയിലെ അന്തര്‍സംസ്ഥാന അതിര്‍ത്തികളില്‍ പൊലിസ് ചെക്ക് പോസ്റ്റുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. മുത്തങ്ങ തകരപ്പാടി, നൂല്‍പ്പുഴ പാട്ടവയല്‍, തോല്‍പ്പെട്ടി എന്നിവിടങ്ങളിലാണ് ചെക്ക് പോസ്റ്റുകളുള്ളത്.മുത്തങ്ങയില്‍ ചെക്ക് പോസ്റ്റുകളുടെ ഉദ്ഘാടനം ജില്ലാപൊലീസ് മേധാവി പഥംസിങ് നിര്‍വ്വഹിച്ചു.സ്പെഷ്യല്‍ സെന്‍ട്രല്‍ അസിസ്റ്റന്റ്സ് സ്‌കീമില്‍ ഉള്‍പ്പെടുത്തി 1,3823997രൂപ ചെലവഴിച്ചാണ് മൂന്നിടങ്ങളിലും കണ്ടെയ്നര്‍ ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

ചെക്ക് പോസ്റ്റുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ആറ് കാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഇത് സമീപത്തെ ഓഫീസിലെ മോണിറ്ററുമായി ഘടിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ ചെക്ക് പോസ്റ്റുകള്‍ വഴി ഇരുഭാഗത്തേക്കും കടന്നുപോകുന്ന വാഹനങ്ങളുടെ പൂര്‍ണ്ണമായ വിവരങ്ങളും ശേഖരിക്കാന്‍ സഹായകമാകും. കൂടാതെ ഡ്യൂട്ടി ജീവനക്കാര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യവും, ടോയിലറ്റ് സൗകര്യമടക്കം ഇവിടെയുണ്ട്. ഓഫീസറടക്കം അഞ്ച് ജീവനക്കാരാണ് ഒരുസമയം ചെക്ക് പോസ്റ്റില്‍ ഉണ്ടാവുക. മൂന്ന് ചെക്ക് പോസ്റ്റുകളുടെയും പ്രവര്‍്ത്തനം ഇന്നുമുതല്‍ ആരംഭിച്ചതായി ജില്ലാപൊലിസ് മേധാവി പറഞ്ഞു. ചെക്ക ്പോസ്റ്റുകള്‍ വന്നത് സംസ്ഥാനത്തേക്ക് അതിര്‍ത്തിവഴിയുള്ള ലഹരി ഒഴുക്കിന് തടയിടാന്‍ സഹായകമാകും എന്ന പ്രതീക്ഷയാണ് അധികൃതര്‍ക്കുള്ളത്. ഉദ്ഘാടന ചടങ്ങില്‍ അഡീഷണല്‍ എസ്.പി വിനോദ് പിള്ള, ഡിവൈഎസ്പിമാരായ കെ.കെ അബ്ദുള്‍ഷരീഫ്, പി. എല്‍ ഷൈജു, എന്‍.ഒ സിബി, ബാലകൃഷ്ണന്‍ അടക്കം നിരവധി ഉദ്യോഗസ്ഥര്‍ സംബന്ധി്ച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!