പുല്‍പ്പള്ളി എസ്എന്‍ഡിപി യോഗം എംകെ രാഘവന്‍ മെമ്മോറിയല്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജും, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തും, വയനാട് പ്രസ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന അഖില വയനാട് പൂക്കളമത്സരം നാളെ പുല്‍പ്പള്ളിയില്‍. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന മത്സരം 12.30ന് അവസാനിക്കും. പുല്‍പ്പള്ളി എസ് എന്‍ ഡി പി യോഗം എം കെ രാഘവന്‍ മെമ്മോറിയല്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ നടക്കുന്ന മത്സരത്തിലെ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ക്ക് യഥാക്രമം 10001, 7001, 5001 എന്നിങ്ങനെ ക്യാഷ്‌പ്രൈസ് നല്‍കും.
രാവിലെ 10 മണിക്ക് പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ്കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം ഉദ്ഘാടനവും,സമ്മാനവിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിക്കും. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും9447149115,7907863152, 9544055905 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.