ഗോത്രസാരഥി പദ്ധതി പണം നല്‍കാത്തതില്‍ പ്രതിഷേധവുമായി വാഹന ഉടമകള്‍
ഗോത്രസാരഥി പദ്ധതിക്കുവേണ്ടി തൊണ്ടര്‍നാട് പഞ്ചായത്തില്‍ വാഹനം ഓടിയതിന്റെ പണം നല്‍കാത്തതില്‍ പ്രതിഷേധവുമായി വാഹന ഉടമകള്‍.തൊണ്ടര്‍ നാട് ഗ്രാമ പഞ്ചായത്തിലെ 9 സ്‌കൂളിലെ വിദ്യാര്‍ത്ഥികളെയാണ് പദ്ധതി പ്രകാരം വാഹനങ്ങളില്‍ എത്തിക്കുന്നത്. അഞ്ചുമാസത്തെ പണം അനുവദിച്ച് കിട്ടാനായി പഞ്ചായത്തില്‍ കയറി ഇറങ്ങുകയാണെന്നും പണം നല്‍കുന്ന കാര്യത്തില്‍ ഒരു ഉറപ്പും അധികാരികള്‍ നല്‍കുന്നില്ലെന്നും വാഹന ഉടമകള്‍ പറയുന്നു