പ്രിയദര്‍ശിനി എസ്‌റ്റേറ്റ് തൊഴിലാളികള്‍ സൂചന സമരം നടത്തി

0

മാനന്തവാടി പിലാക്കാവ് പ്രിയദര്‍ശിനി എസ്‌റ്റേറ്റിലെ തേയില തൊഴിലാളികള്‍ സൂചന സമരം നടത്തി.രണ്ട് മാസത്തെ ശമ്പളം, ബോണസ്, രണ്ട് വര്‍ഷത്തെ ലീവ് അലവന്‍സ്, കൂലി വര്‍ദ്ധനവ് തുടങ്ങി വിവിധ ആവശ്യങ്ങള്‍ ലഭ്യമാക്കാത്ത മാനേജ്‌മെന്റിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസിന്റെയും സി.ഐ.ടി.യുവിന്റെയും നേതൃത്വത്തില്‍ തൊഴിലാളികള്‍ ഓഫീസിന്റെ മുമ്പില്‍ സൂചനാ സമരം നടത്തിയത്. സബ്ബ് കളക്ടറുമായി കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയില്‍ പ്രശ്‌ന പരിഹാരമാകാത്തതിനെ തുടര്‍ന്നാണ് സമരം ആരംഭിച്ചത്. തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ കിട്ടിയില്ലെങ്കില്‍ ഓണനാളുകളില്‍ സമരം ശക്തമാക്കാനാണ് തീരുമാനം.ഡിസിസി ജനറല്‍ സെക്രട്ടറി പി.വി. ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു.

സി.എച്ച്.സുഹൈര്‍ അധ്യക്ഷനായിരുന്നു. ഒ സി. കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. രാഘവന്‍ തൊപ്പി, സി.ബാലന്‍, വിനീത് പി.കെ, ഉഷാ തമ്പി, തങ്കു ബാലന്‍ എന്നിവര്‍ സംസാരിച്ചു.വിനോദ് പി.സി, രാജന്‍ പി.എം, ബസവന്‍ പി.സി, സി.സി.രാജന്‍, പ്രദീപ് പി.സി. എന്നിവര്‍ സമരത്തിന് നേതൃത്വ നല്‍കി. സി.ഐ.ടി.യു സമരത്തിന് കെ.വി. ജുബൈര്‍, ചന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

Leave A Reply

Your email address will not be published.

error: Content is protected !!