ജില്ലയിലെ ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കുന്നതിന് അടിയന്തിര യോഗം വിളിച്ച്‌ചേര്‍ക്കണമെന്ന് ഐസി ബാലകൃഷ്ണന്‍ എംഎല്‍എ. ജില്ലാഭരണ കൂടത്തിന്റെ നേതൃത്വത്തില്‍ സ്ഥലം എം.പി, എം.എല്‍.എമാര്‍, ത്രിതല പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ബാങ്ക് അധികൃതര്‍ എന്നിവരെ ഉള്‍പ്പെടുത്തി യോഗം വിളിച്ചു ചേര്‍ക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ ആവശ്യപ്പെട്ടു.ഇത് സംബന്ധിച്ച് ജില്ല കലക്ടര്‍ക്ക് കത്ത് നല്‍കിയതായി എം.എല്‍.എ അറിയിച്ചു
കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വില തകര്‍ച്ചയും, അതിരൂക്ഷമായ വന്യമൃഗ ശല്യവും, കാലാവസ്ഥ വ്യതിയാനവും കാരണം ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുത്തിട്ടുളള കര്‍ഷകര്‍ വായ്പ തിരിച്ചടക്കാന്‍ കഴിയാത്തതിനാല്‍ ജപ്തി നടപടികള്‍ നേരിടുകയാണ്. പല കര്‍ഷകരും ആത്മഹത്യ ചെയ്യേണ്ട സാഹചര്യത്തിലാണെന്നും എംഎല്‍എ ചൂണ്ടിക്കാണിച്ചു.