ധനകാര്യ സ്ഥാപനങ്ങളുടെ കര്‍ഷക ദ്രോഹ നടപടികളെയും സര്‍ഫാസി ആക്ട് ഉപയോഗിച്ചുള്ള ജപ്തി നടപടികളും ചെറുത്ത് തോല്‍പ്പിക്കണമെന്ന് എം എല്‍എ ഐസി ബാലകൃഷ്ണന്‍.പൂതാടി പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചിങ്ങം 1 കര്‍ഷക ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .ജപ്തി നടപടികള്‍ വേഗത്തിലാക്കി, ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കര്‍ഷകന്റെ ഭൂമി ചെറിയവിലക്ക് വാങ്ങിക്കുന്ന ഒരു റാക്കറ്റും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എംഎല്‍എ പറഞ്ഞു.
പൂതാടി പഞ്ചായത്ത് കുടുംബശ്രീ ഹാളില്‍ സംഘടിപ്പിച്ച കര്‍ഷക ദിനാചരണത്തില്‍ 22 വാര്‍ഡിലെയും മികച്ച കര്‍ഷകരേയും , മികച്ച കുട്ടി കര്‍ഷകന്‍ അമര്‍ജിത്തിനേയും ചടങ്ങില്‍ പൊന്നാടയണിയിച്ച് ആദരിച്ചുപഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശന്‍ , വൈ: പ്രസിഡന്റ്
എം എസ് പ്രഭാകരന്‍ , കൃഷി ഡെപ്യൂട്ടി ഡയറക്ട്ടര്‍ ഷബീന എച്ച് , ജില്ലാ പഞ്ചായത്തംഗം ഉഷ തമ്പി , ഐ ബി മൃണാളിനി , കെ ജെ സണ്ണി , മിനി സുരേന്ദ്രന്‍ , ബീനജോസ് , ഇ കെ ബാലകൃഷ്ണ്ണന്‍ ,രുഗ്മണി സുബ്രഹ്‌മണ്യന്‍ , പ്രകാശന്‍ നെല്ലിക്കര , കൃഷി ഓഫീസര്‍ അശ്വതി ബാലകൃഷ്ണന്‍ , തുടങ്ങിയവര്‍ സംസാരിച്ചു .