കര്‍ഷകര്‍ നാടിന്റെ നട്ടെല്ലെന്ന് എ.ഡി.എം
കര്‍ഷകര്‍ നാടിന്റെ നട്ടെല്ലെന്ന് എ.ഡി.എം എന്‍ ഐ.ഷാജു. തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ കര്‍ഷക ദിനാഘോഷ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയി അധ്യക്ഷയായിരുന്നു. വൈസ് പ്രസിഡന്റ് പി.എം. ഇബ്രാഹിം, ജില്ലാ പഞ്ചായത്ത് അംഗം മീനാക്ഷി രാമന്‍, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍പേഴ്‌സണ്‍െ സെല്‍ മോയിന്‍, ഗ്രാമ പഞ്ചായത്ത് സ്ഥിരസമിതി അദ്ധ്യക്ഷന്മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കര്‍ഷക ദിന റാലിയും നടത്തി.