മയക്കുമരുന്ന് ഗുളികളും കഞ്ചാവും കൈവശം വെച്ച കേസില്‍ പ്രതിക്ക് കഠിന തടവും പിഴയും വിധിച്ചു.
മാരക മയക്കുമരുന്ന് ഗുളികളും 500 ഗ്രാം കഞ്ചാവും കൈവശം വെച്ച കേസില്‍ പ്രതിക്ക് കഠിന തടവും പിഴയും വിധിച്ച് കല്‍പ്പറ്റ അഡീഷണല്‍ സെഷന്‍സ് കോടതി.കൊടുവള്ളി ആലിപ്പറമ്പത്ത് അര്‍ഷാദ്(28) എന്നയാളെയാണ് രണ്ടു വര്‍ഷവും ആറ് മാസവും കഠിനതടവിനും 20,000 രൂപ പിഴ അടക്കുന്നതിനും കോടതി വിധിച്ചത്.മുത്തങ്ങ ചെക്ക്പോസ്റ്റിന് സമീപത്ത് വെച്ചാണ് 60 നൈട്രാസെപാം ഗുളികകളും കഞ്ചാവുമായി ഇയാളെ പിടികൂടിയത്. നര്‍ക്കോട്ടിക് സ്പെഷ്യല്‍ ജഡ്ജ് അനില്‍കുമാര്‍ എസ്.കെ ആണ് വിധി പ്രഖ്യാപിച്ചത്.ബത്തേരി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.പ്രേം കൃഷ്ണയാണ് കേസില്‍ കുറ്റം കണ്ടെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ ബത്തേരി എക്സൈസ് ഇന്‍സ്പെക്ടര്‍ ടി ഷറഫുദ്ദീനാണ് കുറ്റപത്രം സമര്‍പ്പിച്ചത്.പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.എ.യു.സുരേഷ്‌കുമാര്‍ ഹാജരായി.