പൊതുമരാത്ത് ഓഫീസ് ഉപരോധിച്ചു
മാനന്തവാടി തലശ്ശേരി റോഡിലെ പേരിയാ വരയാല്‍ റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്തതില്‍ പ്രതിഷേധിച്ച് വരയാല്‍ നാട്ടുകൂട്ടത്തിന്റെ നേതൃത്വത്തില്‍ മാനന്തവാടിയിലെ പൊതുമരാമത്ത് ഓഫീസ് ഉപരോധിച്ചു. റോഡ് നിര്‍മ്മാണം കാലതാമസമില്ലാതെ പൂര്‍ത്തിയാക്കുമെന്ന് മുമ്പ് സമരക്കാര്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കാത്തതിലും റോഡ് നിര്‍മ്മാണം ഉടന്‍ ആരംഭിക്കണമെന്നും ആവശ്യപ്പെട്ടയായിരുന്നു സമരം. ദിവസം നൂറ് കണക്കിന് വാഹനങ്ങള്‍ കടന്ന് പോകുന്ന സംസ്ഥാനപാതയില്‍ കാല്‍നടയാത്രക്ക് പോലും കഴിയാത്ത സ്ഥിതിയാണ്. മുമ്പ് സത്യഗ്രഹസമരം, റോഡ് ഉപരോധസമരവും നടത്തിയപ്പോള്‍ സബ്ബ് കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയാ ഉറപ്പ് പോലും നടപ്പായില്ലെന്നും റോഡ് തകര്‍ന്ന് കിടക്കുന്നതു മൂലം പ്രദേശത്തെ ജനങ്ങള്‍ പൊടിശല്യം കൊണ്ട് ദുരിതം അനുഭവിക്കുന്ന അവസ്ഥയിലാണന്നും സമരക്കാര്‍ പറഞ്ഞു. വരയാല്‍ നാട്ടുകൂട്ടത്തിന്റെ നേതൃത്വത്തില്‍ ഭാരവാഹികള്‍ പൊതുമരാമത്ത് വകുപ്പിന്റെ ഓഫീസ് ഉപരോധിച്ചതിന് തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ റോഡ് നിര്‍മ്മാണം ജനുവരി 16 പുനരാരംഭിക്കുമെന്ന് തിരുമാനമായി. ചര്‍ച്ചയക്ക് പൊതുമരാമത്ത് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ സി.എസ് അജിത്ത്, അസിസ്റ്റന്റ് എഞ്ചിനീയര്‍ സി.എച്ച് റഫീഖ്, മാനന്തവാടി എസ്.ഐ ജിമ്മി എന്നിവരുടെ നേതൃത്വത്തിലാണ് ചര്‍ച്ച നടന്നത്. സമരത്തിന് ഫാ.ജിനോജ്, സന്തോഷ് പുളിയറത്തില്‍, ബിജു ആലാറ്റില്‍, ജിനേഷ് വരയാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. റോഡ് പണി 16 ന് ആരംഭിച്ചില്ലങ്കില്‍ റോഡ് ഉപരോധമടക്കമുള്ള ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.