ബത്തേരി: വയനാട് വന്യജീവിസങ്കേതത്തില്‍ കാട്ടുതീ പ്രതിരോധ സംവിധാനങ്ങള്‍ ഊര്‍ജ്ജിതമാക്കി വനംവകുപ്പ്്. വനാതിര്‍ത്തികളില്‍ ഫയര്‍ലൈന്‍ തീര്‍ത്തും, താല്‍ക്കാലിക മച്ചാന്‍സ് ഒരുക്കിയും ഫയര്‍വാച്ചര്‍മാരെ നിയമിച്ചുമാണ് കാട്ടുതീയെ പ്രതിരോധിക്കാന്‍ വനംവകുപ്പ് ഒരുങ്ങുന്നത്. 230 കിലോമീറ്റര്‍ ദൂരത്തിലാണ് വന്യജീവിസങ്കേതത്തില്‍ ഫയര്‍ലൈന്‍ തീര്‍ക്കുന്നത്. കാട്ടുതീ പ്രതിരോധ മുന്നൊരുക്കത്തിന്റെ ഭാഗമായി 290 ഫയര്‍വാച്ചര്‍മാരും 50 ആന്റീപോച്ചിംഗ് വാച്ചര്‍മാര്‍ അടക്കം 340 വാച്ചര്‍മാരെ വന്യജീവിസങ്കേതത്തില്‍ നിയോഗിച്ചിട്ടുണ്ട്.
പാതയോരങ്ങളിലും സംസ്ഥാന വനാതിര്‍ത്തികളിലും ഫയര്‍ലൈന്‍ തീര്‍ക്കുന്ന പ്രവര്‍ത്തികളാണ് പുരോഗമിക്കുന്നത്. വന്യജീവിസങ്കേതത്തില്‍ കാട്ടുതീയെ പ്രതിരോധിക്കാന്‍ 230 കിലോമീറ്ററാണ് ഫയര്‍ലൈന്‍ തീര്‍ക്കുന്നത്. വേനല്‍ കനക്കുന്ന ജനുവരി മുതല്‍ മെയ്മാസം വരെയണ് കാട്ടുതീ ഉണ്ടാവാറ്. അതിനാല്‍ തന്നെ തീയെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ കാട്ടുതീയുണ്ടായാല്‍ അത് ഉടനെ മേലുദ്യോഗസ്ഥരെ അറിയിച്ച് നടപടികള്‍ സ്വീകരിക്കുന്നതിന്നായി 12-ാളം താല്‍ക്കാലിക മച്ചാനുകളും വനത്തില്‍ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിനുപുറമെ കാട്ടുതീ കെടുത്താനുള്ള ഉപകരണങ്ങളായ ഫയര്‍ബീറ്റണുകള്‍, ബ്ലോവറുകള്‍, പമ്പുകള്‍ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. കാട്ടുതീ പ്രതിരോധ മുന്നൊരുക്കത്തിന്റെ ഭാഗമായി 290 ഫയര്‍വാച്ചര്‍മാരും 50 ആന്റീപോച്ചിംഗ് വാച്ചര്‍മാര്‍ അടക്കം 340 വാച്ചര്‍മാരെ വന്യജീവിസങ്കേതത്തില്‍ നിയോഗിച്ചിട്ടുണ്ട്.താല്‍ക്കാലിക മച്ചാന്‍സിനുപുറമെ സങ്കേത്തില്‍ 25 ആന്റീംപോച്ചിംഗ് ക്യാമ്പുകളും പ്രധാനസ്ഥലങ്ങളില്‍ അഞ്ച് വാച്ചുടവറുകളും ഉണ്ട്.