റോഡ് നിര്‍മ്മാണം വൈകുന്നു; സമരത്തിനൊരുങ്ങി ആക്ഷന്‍ കമ്മിറ്റി

0

പക്രന്തളം നിരവില്‍പുഴ മാനന്തവാടി റോഡ് നിര്‍മ്മാണത്തിലെ കാലതാമസത്തിന് എതിരെ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനുവരി 14 ന് കല്‍പ്പറ്റ പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസ് ഉപരോധിക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

നാട്ടുകാരുടെ നിരന്തമായുള്ള ആവശ്യത്തെ തുടര്‍ന്ന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തരുവണ മുതല്‍ കാത്തിരങ്ങാട് വരെയുള്ള പത്ത് കിലോമീറ്റര്‍ ഭാഗം വീതി കൂട്ടി ടാറിംഗ് ചെയ്യുന്നതിനായി പത്ത് കോടി രൂപ വകയിരുത്തിയത്. ഒന്നര വര്‍ഷത്തിലേറെയായി നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചിട്ട്. ടെണ്ടര്‍ ചെയ്ത പ്രവര്‍ത്തിയുടെ പകുതിപോലും പൂര്‍ത്തിയാക്കുവാന്‍ കരാറുകാരന് സാധിച്ചിട്ടില്ല. കരാറുകാരന്റെ അനാസ്ഥയ്‌ക്കെതിരെ ജനുവരി 14 ന് രാവിലെ കല്‍പ്പറ്റയിലെ പൊതുമരാമത്ത് എക്സിക്യൂട്ടിവ് എഞ്ചിനീയറുടെ ഓഫീസ് ഉപരോധിക്കുമെന്നും നടപടിയില്ലെങ്കില്‍ കരാറുകാരന്റെ വീട്ടിലേക്ക് മാര്‍ച്ചും അനിശ്ചിതകാല റോഡ് ഉപരോധം ഉള്‍പ്പടെയുള്ള സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സാബു പി.ആന്റണി, കൈപ്പാണി ഇബ്രായി, എ.ബാവ മാസ്റ്റര്‍, ആലിക്കുട്ടി മാസ്റ്റര്‍, മുനീര്‍ കിണറ്റിങ്കല്‍, മമ്മൂട്ടി കെ, പി.ടി മത്തായി, രജീഷ് എ.ആര്‍, മുരുട മൂസ്സ, എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!