ഡല്‍ഹിയിലെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കാന്‍ ഇരുളം സ്വദേശികളും

0

സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കാന്‍ ഇരുളം മണല്‍വയല്‍ പുറക്കാട്ട് സാബു – ലേഷദമ്പതികള്‍ ഡല്‍ഹിയിലേക്ക് .പനമരം ബ്ലോക്കില്‍ മണല്‍വയല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പനമരം അഗ്രോ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ 10 ഡയറക്ടര്‍മാരില്‍ ഒരാളാണ് ലേഷ .കമ്പനിയുടെ മികച്ച പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2022ല്‍ രാജ്യത്തെ മികച്ച ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനായി തെരഞ്ഞെടുത്ത ശേഷമാണ് സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് പ്രത്യേകം ക്ഷണം പനമരം അഗ്രോ ഫാര്‍മേഴ്‌സ് പ്രൊഡ്യുസര്‍ കമ്പനിക്ക് ലഭിച്ചത്.

കേരളത്തില്‍ 250 ഓളം, എഫ്പിഒകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് . ഇതില്‍ കോട്ടയം , ഇടുക്കി വയനാട് ജില്ലകളിലെ 3 കമ്പനികള്‍ക്കാണ് കേന്ദ്ര ഗവ:മെന്റ് ക്ഷണം ലഭിച്ചത് . 2021 മുതല്‍ കേന്ദ്ര ഗവമെന്റിന്റെ സി എസ് എസ് , സ്‌കീം വഴി നബാര്‍ഡിന്റെ നേതൃത്ത്വത്തില്‍, മണല്‍ വയലില്‍ , പ്രവര്‍ത്തിച്ചു വരുന്ന കമ്പനി ജില്ലയിലെ വിവിധങ്ങളായ പഴവര്‍ഗ്ഗങ്ങള്‍ കര്‍ഷകരില്‍ നിന്നും ശേഖരിച്ച് വിപണനം നടത്തുന്നുണ്ട്. രണ്ട് വര്‍ഷമായി 350 ഓളം കര്‍ഷകരെ ഒരുമിപ്പിച്ച് പത്ത് അംഗങ്ങള്‍ അടങ്ങുന്ന ഡയറക്ടര്‍ ബോര്‍ഡിന്റെ നേതൃത്ത്വത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്നതിനൊപ്പം , പാഷന്‍ ഫ്രൂട്ട് , തുടങ്ങിയ പഴവര്‍ഗ്ഗങ്ങള്‍ ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകര്‍ക്ക് മൂല്യവര്‍ദ്ധിത ഉല്പ്പന്നങ്ങള്‍ നിര്‍മ്മിക്കാനും കൃഷി ചെയ്യാനും പ്രോത്സാഹനം നല്കി വരുന്നുണ്ടെന്ന് ഡല്‍ഹിയില്‍ സ്വാതന്ത്ര്യ ദിന ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്ന സാബു ,ലേഷ ദമ്പതികള്‍ പറഞ്ഞു . ഡല്‍ഹിയില്‍ കര്‍ഷകരെ പ്രതിനിധികരിച്ച് പങ്കെടുക്കാന്‍ കഴിയുന്നതില്‍ അതിയായ സന്തോഷം ഉണ്ടന്നും അവര്‍ പറഞ്ഞു .

 

Leave A Reply

Your email address will not be published.

error: Content is protected !!