നാളെ ഉച്ചകഴിഞ്ഞ് കല്‍പ്പറ്റ നഗരത്തിലെത്തുന്ന രാഹുല്‍ ഗാന്ധിക്ക് വന്‍ സ്വീകരണമൊരുക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങി. പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്താണ് സ്വീകരണം.ഡി.സി.സി.യുടെ നേതൃത്വത്തില്‍ നാല് മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തില്‍ കൈത്താങ്ങ് പദ്ധതിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഒമ്പത് വീടുകളുടെ താക്കോല്‍ദാനവും നടക്കും.ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് അരീക്കോട് സ്വദേശി കെ.പി.അഷ്‌റഫ് കൈ കൊണ്ട് നിര്‍മ്മിച്ച 81 മീറ്റര്‍ നീളമുള്ള കൂറ്റന്‍ ആശംസ ബാനര്‍ വേദിക്കരികില്‍ പ്രദര്‍ശിപ്പിക്കും. കാല്‍ ലക്ഷം പേരെങ്കിലും പൊതുസമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് യു.ഡി.എഫ്. നേതാക്കള്‍ അറിയിച്ചിട്ടുള്ളത് .നാളെ വയനാട്ടില്‍ താമസിക്കുന്ന രാഹുല്‍ ഗാന്ധി മറ്റന്നാള്‍ രാവിലെ പതിനൊന്ന് മണിക്ക് നല്ലൂര്‍ നാട് അംബേദ്കര്‍ മെമ്മോറിയല്‍ കാന്‍സര്‍ സെന്റര്‍ സന്ദര്‍ശിച്ച് ഹൈടെന്‍ഷന്‍ കണക്ഷന്‍ ഉദ്ഘാടനം ചെയ്യും.വൈകുന്നേരം അഞ്ച് മണിക്ക് കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിക്ക് പോയി അവിടെ കമ്മ്യൂണിറ്റി ഡിസെബിലിറ്റി മാനേജ്‌മെന്റ് സെന്ററിന്റെ ശിലാസ്ഥാപനം നടത്തും .
ാത്രി പത്ത് മണിക്ക് പ്രത്യേക വിമാനത്തില്‍ ഡല്‍ഹിക്ക് പോകും.