ദേശീയ വ്യാപാര ദിനം :വിപുലമായി ആഘോഷിച്ച് ജില്ലയിലെ വ്യാപാരി സമൂഹം.
വ്യാപാരി വ്യവസായി ഏകോപനസമിതി വെള്ളമുണ്ട യൂണിറ്റിന്റെ നേതൃത്വത്തില്‍ വ്യാപാര ദിനം വിപുലമായി ആഘോഷിച്ചു. ടൗണില്‍ പതാക ഉയര്‍ത്തിയ ശേഷം മുഴുവന്‍ ആളുകള്‍ക്കും മധുര വിതരണം നടത്തുകയും, മുതിര്‍ന്ന വ്യാപാരികളെ ആദരിക്കുകയും സമീപത്തെ കോളനികളില്‍ ഭക്ഷണകിറ്റ് എത്തിച്ചും നല്‍കി. ആഘോഷത്തിന്റെ മുന്നോടിയായി ടൗണും പരിസരപ്രദേശങ്ങളും വ്യാപാരികള്‍ ശുചീകരിച്ചിരുന്നു. പരിപാടികള്‍ക്ക് യൂണിറ്റ് പ്രസിഡന്റ് നാസര്‍, സെക്രട്ടറി സാജന്‍, ട്രഷറര്‍ സലാഹ്, ഫൈസല്‍, ഉമ്മര്‍, ഇബ്രാഹിം മണിമ, പ്രദീപന്‍, ബൈജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.ജില്ലയിലെ 76 യൂണിറ്റുകളിലും ആഘോഷങ്ങള്‍ നടന്നു.