മുതിര്‍ന്ന അധ്യാപകരെ ആദരിച്ചു.
നടവയല്‍കോ ഓപ്പറേറ്റിവ് എജ്യൂക്കേഷണല്‍ സൊസൈറ്റി , ഓര്‍മ്മ ഇന്റര്‍നാഷണല്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടവയലിലെ മുതിര്‍ന്ന അധ്യാപകര്‍,ഡോക്ടര്‍മാര്‍,കര്‍ഷക പ്രതിഭ പ്രതിനിധികള്‍ എന്നിവര്‍ക്ക് ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിച്ചു.നടവയല്‍ കെജെഎസ് ഓഡിറ്റോറിയത്തില്‍ ആദരിക്കല്‍ ചടങ്ങ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ആര്‍ച്ച് പ്രീസ്റ്റ് ഫാ: ഗര്‍വാസീസ് മറ്റം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഓര്‍മ്മ കേരള ചാപ്റ്ററിന്റെ പതാക ദീപശിഖകൈമാറ്റവും നടത്തി.പഞ്ചായത്ത് പ്രസിഡന്റ് കെ വി രജിത അധ്യക്ഷത വഹിച്ചു.ഓര്‍മ്മ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് പി ഡി ജോര്‍ജ്ജ്, പി എ ദേവസ്വ , പഞ്ചായത്തംഗങ്ങളായ സന്ധ്യ ലീഷു , ഷിമാ മാനുവല്‍ , വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ഷാജി കുറിച്ചാത്ത്, കെ ജെ ജോസഫ് , തോമസ് മാത്യു , ബാബു ചിറപ്പുറം തുടങ്ങിയവര്‍ സംസാരിച്ചു.