മലയാളികളെ വിസ്മയിപ്പിച്ച നേതാവാണ് ഉമ്മന്‍ ചാണ്ടിയെന്ന് ഡോ: ഗീവര്‍ഗ്ഗിസ് മോര്‍ സ്‌തേഫാനോസ് തിരുമേനി.
ധന്യവും ഉദാത്തവുമായ ജീവിതം കൊണ്ട് മലയാളികളെ വിസ്മയിപ്പിച്ച നേതാവാണ് ഉമ്മന്‍ ചാണ്ടിയെന്ന് ഡോ: ഗിവര്‍ഗ്ഗിസ് മോര്‍ സ്‌തേഫാനോസ് തിരുമേനി.വയനാട് കോ-ഓപ്പറേറ്റിവ് റബ്ബര്‍ ആന്റ് അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഒരു ഭരണാധികാരിയും പൊതു പ്രവര്‍ത്തകനും എങ്ങനെയായിരിക്കണമെന്നുള്ളതിന്റെ ഏറ്റവും മഹനിയമായ മാതൃക സൃഷ്ടിച്ചാണ് ഉമ്മന്‍ ചാണ്ടി യാത്രയായതെന്നും മാതൃക സ്വീകരിക്കാന്‍ പുതിയ തലമുറക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. സംഘം പ്രസിഡണ്ട് ടി.എ.റെജി അധ്യക്ഷനായിരുന്നു. മാനന്തവാടി എം.എല്‍.എ.ഒ.ആര്‍.കേളു അനുസ്മരണ പ്രഭാഷണം നടത്തി.
സി.കെ.രത്നവല്ലി,ജസ്റ്റിന്‍ ബേബി,ബ്രഹ്‌മ.ദീക്ഷിതാമൃത ചൈതന്യ,ഫാദര്‍.റോയി വലിയപറമ്പില്‍,ബി.മുഹമ്മദ് നിസ്സാമി,എച്ച്.ബി.പ്രദീപന്‍,എല്‍സി ജോയി,ഇ.ജെ.ബാബു,ജോസഫ് കളപ്പുര,പടയന്‍ മുഹമ്മദ്,അഡ്വ: എന്‍.കെ.വര്‍ഗ്ഗിസ്, പി.ടി.ബിജു,എ.പ്രഭാകരന്‍ മാസ്റ്റര്‍,ഇ.എം.ശ്രീധരന്‍ മാസ്റ്റര്‍, കെ.ജി.ജോണ്‍സന്‍ മാസ്റ്റര്‍,വി.വി.രാമകൃഷ്ണന്‍,കെ.ശ്യാം രാജ് എന്നിവര്‍ സംസാരിച്ചു