നിയാസിന്റെ ജീവന്‍ നിലനിര്‍ത്താന്‍ ബസ് ഉടമകളും തൊഴിലാളികളും സഹൃദയരും ഒരുമിക്കുന്നു

0

കഴിഞ്ഞ ചൊവ്വാഴ്ച ബസോടിക്കുന്നതിനിടെയാണ് കല്‍പ്പറ്റ – മാനന്തവാടി റൂട്ടിലെ ഗോപിക ബസ്സിലെ ഡ്രൈവര്‍ കൂളിവയല്‍ ചെറുകാട്ടൂര്‍ കൊന്നാരവീട്ടില്‍ നിയാസ് കുഴഞ്ഞ് വീണത്.ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഈ മാസം 8 ന് കല്‍പ്പറ്റ പനമരം മാനന്തവാടി റൂട്ടിലോടുന്ന 20 ബസ്സുകളുടെയും പടിഞ്ഞാറത്തറ റൂട്ടിലോടുന്ന കണ്ണിലത്ത് ബസ്സിന്റെയും വരുമാനം നിയാസിനെയും കുടുംബത്തിനെയും സഹായിക്കുന്നതിന് മാറ്റിവെക്കാനാണ് ബസുടമകളും തൊഴിലാളികളും തീരുമാനിച്ചിരിക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ഇതിന് പുറമെ ജില്ലയിലെ മുഴുവന്‍ ബസ് തൊഴിലാളികളുടെയും അന്നത്തെ വേതനവും നിയാസിന് വേണ്ടി മാറ്റിവെക്കും.

യാത്രക്കാരായ വിദ്യാര്‍തഥികളുടെയും പൊതുജനങ്ങളുടെയും സഹകരണം ഉണ്ടാവണമെന്ന് കുടുംബത്തെ സഹായിക്കാനായി രൂപീകരിച്ച സഹായസമിതി ഭാരവാഹീകള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

 

Leave A Reply

Your email address will not be published.

error: Content is protected !!