കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ വെയ്റ്റ്‌ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണ്ണമെഡലും ഏഷ്യന്‍ മത്സരത്തില്‍ വെങ്കല മെഡലും നേടിയ അഞ്ജന ശ്രീജിത്തിന് ആഗസ്റ്റ് 7ന് വൈകുന്നേരം 4 മണിക്ക് കോട്ടത്തറ വെങ്ങപ്പളളി പൗരാവലിയുടെയും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.രണ്ടു മത്സരത്തിലും രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഏക മലയാളിയാണ് അഞ്ജന.വെങ്ങപ്പളളി തെക്കുംതറ തയ്യില്‍ ഹൗസില്‍ ശ്രീജിത്തിന്റെയും കവിതയുടെയും മകളാണ്.തൃശ്ശൂരിലെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ട്രെയിനിംഗ് സെന്ററിലാണ് പരിശീലനം നേടുന്നത്.
ആഗസ്റ്റ് ഏഴിന് ഉച്ചയ്ക്ക് 2 മണിക്ക് കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്ന് ആരംഭിച്ച് പിണങ്ങോട് വഴി തെക്കുംതറയില്‍ എത്തിച്ചേരും. തുടര്‍ന്ന് വാദ്യമേളങ്ങളുടെയും വെങ്ങപ്പള്ളി, കോട്ടത്തറ ഗ്രാമ പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍, രാഷ്ട്രീയ-സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍, കായിക താരങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വിവിധ ക്ലബുകള്‍, വായനശാലകള്‍ എന്നിവരുടെ നേതൃത്വത്തില്‍ കോട്ടത്തറയിലേക്ക് ആനയിക്കും. തുടര്‍ന്നു നടക്കുന്ന ചടങ്ങില്‍ കേരള സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് യു. ഷറഫലി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരയ്ക്കാര്‍ എന്നിവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് എം. മധു, കോട്ടത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റിനീഷ് പി.പി, വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇ. രേണുക, വൈസ് പ്രസിഡണ്ട് പി.എം നാസര്‍, പി. സുരേഷ് മാസ്റ്റര്‍, വി.കെ ശിവദാസന്‍ എന്നിവര്‍ പങ്കെടുത്തു.