മന്ത്രി മുഹമ്മദ് റിയാസുമായി എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ കൂടിക്കാഴ്ച നടത്തി. ബത്തേരി താളൂര്‍ റോഡിന്റെ ശോചനീയാവസ്ഥയും, റോഡിലുണ്ടായ അപകടങ്ങളും, ജനകീയ സമരസമിതിയുടെ അനിശ്ചിതകാല നിരാഹാര സമരവും മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. കൂടാതെ കെ.ആര്‍.എഫ്.ബി സി.ഇ, പി.ഡബ്ല്യു. ഡിഎസ്ഇ എന്നിവരെ കണ്ട് റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട റി ടെണ്ടര്‍ നടപടികള്‍ വേഗത്തിലാക്കാനും ആവശ്യപ്പെട്ടു. സെപ്തംബര്‍ മാസത്തില്‍ നടക്കുന്ന ബോര്‍ഡ് യോഗത്തില്‍ അനുമതി ലഭിച്ചാല്‍ ഉടനെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും വിഷയത്തില്‍ ഗൗരവമായി ഇടപെടുമെന്നും മന്ത്രിയും ഉദ്യോഗസ്ഥരും പറഞ്ഞതായും എംഎല്‍എ അറിയിച്ചു.